അനുരാഗ നാടകത്തിന് അന്ത്യമാം രംഗം തീര്‍ന്നു, വെള്ളി നക്ഷത്രത്തിന് വിട
PRO
ആലാപനത്തിനുപുറമെസമസ്യ, മയില്‍പ്പീലി എന്നീ സിനിമകളില്‍ ഉദയഭാനു ഈണമിട്ട ഗാനങ്ങളും ശ്രോതാക്കള്‍ ഏറ്റെടുത്തു. ആകാശവാണിയിലും ദൂരദര്‍ശനിലും മലയാളികള്‍ നെഞ്ചിലേറ്റിയ ലളിതഗാനങ്ങളില്‍ ഭൂരിപക്ഷവും ഉദയഭാനുവിന്റെ ഈണത്തില്‍ പിറന്നതാണ്.
ഇന്ത്യയില്‍ വിവിധ ഭാഷകളിലായി ഏറ്റവുമധികം ദേശഭക്തിഗാനങ്ങള്‍ക്ക് ഈണമിട്ടതും ഉദയഭാനുവായിരുന്നു. മലയാളത്തില്‍ 80 ഓളം ദേശഭക്തിഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്കി.