അനുരാഗ നാടകത്തിന് അന്ത്യമാം രംഗം തീര്‍ന്നു, വെള്ളി നക്ഷത്രത്തിന് വിട
തിരുവനന്തപുരം|
WEBDUNIA|
PRO
നല്ല പാട്ടുകളെ സ്നേഹിക്കുന്നവര്‍ക്ക് ആ വ്യത്യസ്തമായ മനസ്സിനെതൊടുന്ന ശബ്ദത്തെ സ്നേഹിക്കാതിരിക്കാനാവില്ല. ഗൃഹാതുരതയുടെ പര്യായമായ ആ ശബ്ദത്തില്‍ പുറത്തുവന്ന ഗാനങ്ങള്‍ ചലച്ചിത്രപിന്നണിഗായകന്‍ എന്ന നിലയില്‍ ഒന്നരപ്പതിറ്റാണ്ടു മാത്രമേ നീണ്ടുനിന്നുള്ളെങ്കിലും മലയാളികള്‍ ഉള്ളിടത്തോളം മറക്കാനാവില്ല.
വെള്ളിനക്ഷത്രമേ നിന്നെ നോക്കി…(രമണന്), അനുരാഗനാടകത്തിന്‍…(നിണമണിഞ്ഞ കാല്‍പ്പാടുകള്‍), ചുടുകണ്ണീരാലെന്‍…(ലൈലാമജ്നു), താരമേ താരമേ(ലൈലാമജ്നു), താമരത്തുമ്പീവാവാ…, പൊന്‍വളയില്ലെങ്കിലും…(കുട്ടിക്കുപ്പായം), എവിടെ നിന്നോ എവിടെ നിന്നോ…, മന്ദാര പുഞ്ചിരി…, വാടരുതീമലരിനി…(സത്യഭാമ), യാത്രക്കാരി യാത്രക്കാരി…, കരുണാസാഗരമേ…,പെണ്ണാളേ പെണ്ണാളേ…(ചെമ്മീന്‍), കാനനഛായയില്‍…(രമണന്) എന്നിവ അദ്ദേഹത്തിന്റെ ശബ്ദത്തില്‍ മലയാളികളുടെ മനസ്സിന്റെ ആകാശത്തില്‍ വെള്ളിനക്ഷത്രമായി നില്ക്കുന്നു.