aparna|
Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2017 (10:56 IST)
അസ്വാഭാവിക മരണമെന്ന് പൊലീസ് ആദ്യം എഴുതിത്തള്ളിയ കൊലക്കേസിന്റെ ചുരുളുകള്‍ തെളിഞ്ഞപ്പോള്‍ അഴിഞ്ഞു വീണത് വീട്ടമ്മയുടെ തനിനിറം. കാമുകനായ ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ കേസില്‍ മാനന്തവാടി റിച്ചാർഡ് ഗാർഡനിൽ ബിനി മധു(37)വിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽസ്വദേശി സുലിലാണ് കൊല്ലപ്പെട്ടത്.
കാമുകനായ സുലിലെ ചതിച്ച് കൊലപ്പെടുത്തിയ കേസില്‍ ബിനെ കോടതി റിമാന്‍ഡ് ചെയ്തു. വർഷങ്ങളായി വിദേശത്ത് ജോലി ചെയ്ത് ഭർത്താവ് സമ്പാദിച്ച പണമുപയോഗിച്ചാണ് മാനന്തവാടി കൊയിലേരി ഊർപ്പള്ളിയിലെ പത്തു സെന്റ് സ്ഥലത്ത് ബിനി വീട് നിര്‍മിച്ചത്. കാമുകനായെ സുലിലിനെ സഹോദരനാണെന്ന് പറഞ്ഞ് വീട്ടില്‍ താമസിപ്പിച്ചു. ഇവിടെ നിന്നായിരുന്നു കഥ ആരംഭിച്ചത്.
കുറച്ച് പണത്തിന്റെ പ്രശ്നമുള്ള സമയത്തായിരുന്നു ബിനി സുലിലിനെ പരിചയപ്പെടുന്നത്. ആവശ്യത്തിലധികം പണമുണ്ടെന്ന് കണ്ട ബിനി സുലിലിനെ വശീകരിച്ച് കൂടെ കൂട്ടി. സുലിലിന്റെ കൈവശമുണ്ടായിരുന്ന പണമെല്ലാം പല ഘട്ടങ്ങളിലായി ബിനി അപഹരിച്ചു. ആഢംബരമായ ജീവിതമായിരുന്നു ബിനി നയിച്ചിരുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു.
വിദേശത്തായിരുന്ന ബിനിയുടെ ഭർത്താവ് നാട്ടിലെത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. കാമുകനെ മതിയെന്ന് പറഞ്ഞ് ബിനി ഭർത്താവിനെ വീട്ടിൽ നിന്നും ഇറക്കിവിട്ടു. ഭർത്താവ് ഇപ്പോൾ മാനന്തവാടിയിലെ ലോഡ്ജ് മുറിയിലാണ് താമസം. സുലിലിന്റെ കൈയിലുണ്ടായിരുന്ന പണമെല്ലാം തീർന്നതോടെ ഇയാളെ ഒഴിവാക്കാൻ ബിനി ലക്ഷ്യമിട്ടിരുന്നു.
പിന്നീട് സുലിൽ പണം തിരികെ ചോദിച്ച് തുടങ്ങിയതോടെയാണ് കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്നും പോലീസ് അറിയിച്ചു. വീട്ടുജോലിക്കാരിയായ അമ്മുവിന് സുലിലിനെ കൊല്ലാൻ ക്വട്ടേഷൻ നൽകുന്നത്. ഇക്കാര്യം അമ്മു പോലീസിനോട് പറഞ്ഞിട്ടുണ്ട്. കൃത്യം നടത്തിയതിന് ശേഷം ഇവർ മൃതദേഹം പുഴയരികിൽ ഉപേക്ഷിക്കുകയായിരുന്നു.