അനാശാസ്യപ്രവര്‍ത്തനം : രണ്ടു സ്ത്രീകളുള്‍പ്പടെ നാലു പേര് പിടിയിലായി
തിരുവനന്തപുരം|
WEBDUNIA|
PRO
അനാശാസ്യ പ്രവര്‍ത്തനം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ വഞ്ചിയൂര്‍ ഭാഗത്ത് വീട് കേന്ദ്രീകരിച്ചായിരുന്നു അനാശാസ്യ പ്രവര്‍ത്തനം നടത്തിയത്. പിടിയിലായവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.
വഞ്ചിയൂര്‍ സഹോദര സമാജം ലെയിനില്‍ മഞ്ജു നിവാസില്‍ നിന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെയാണു വഞ്ചിയൂര്‍ പൊലീസ് വീട്ടുടമ മഞ്ജു എന്ന 50 കാരിയായ നടത്തിപ്പുകാരി ഉള്‍പ്പെടെയുള്ള നാലു പേരെയാണു അറസ്റ്റ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് ഷാഡോ പൊലീസിന്റെ സഹായത്തോടെയാണു പ്രതികളെ വലയിലാക്കിയത്.
പാങ്ങപ്പാറ സ്വദേശിനി ലത (45), തിരുമല സ്വദേശി അരവിന്ദ് (20), കരമന തളിയല്‍ സ്വദേശി കണ്ണന് (47) എന്നിവരും പിടിയിലായവരില്‍ പെടുന്നു. പിടിയിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.