തിരുവനന്തപുരം|
JOYS JOY|
Last Updated:
ചൊവ്വ, 10 മാര്‍ച്ച് 2015 (15:55 IST)
ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന
അരുവിക്കര മണ്ഡലത്തില്‍ ആര്‍ എസ് പിക്ക് നോട്ടം. ഇടതുമുന്നണിയില്‍ ആയിരുന്നപ്പോള്‍ ആര്‍ എസ് പി തുടര്‍ച്ചയായി മത്സരിച്ചിരുന്ന മണ്ഡലമാണ് അരുവിക്കര. കഴിഞ്ഞ 24 വര്‍ഷമായി തുടര്‍ച്ചയായി തോല്‍ക്കുകയും ചെയ്തിരുന്നു.
1991ല്‍, അന്ന് ആര്യനാട് ആയിരുന്ന മണ്ഡലത്തില്‍ നിന്നാണ് ജി കാര്‍ത്തികേയന്‍ നിയമസഭയിലേക്ക് മത്സരിച്ചു വിജയിച്ചത്. പിന്നെ ഇങ്ങോട്ട് തുടര്‍ച്ചയായി നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിജയം കാര്‍ത്തികേയനൊപ്പം നിന്നു. 2011ല്‍ മണ്ഡലത്തിന്റെ പേരു മാറി അരുവിക്കര ആയപ്പോള്‍ മണ്ഡലത്തിലെ ജനങ്ങള്‍ തങ്ങളുടെ പ്രതിനിധിയുടെ പേര് മാത്രം മാറ്റിയില്ല;
മണ്ഡലം കാര്‍ത്തികേയന് ഒപ്പം നിന്നു.
1991 ആര്‍ എസ് പി സ്ഥാനാര്‍ത്ഥി കെ പങ്കജാക്ഷനെ 3,480
വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ആദ്യവിജയം സ്വന്തമാക്കിയത്. തുടര്‍ന്ന് 1996ല്‍ ആര്‍ എസ് പി സ്ഥാനാര്‍ത്ഥി കെ പി ശങ്കരദാസിനെ 8,617 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 2001ല്‍ ജി അര്‍ജുനനെ 12, 071 വോട്ടുകള്‍ക്കും 2006ല്‍ ടി ജെ ചന്ദ്രചൂഡനെ 2,198 വോട്ടുകള്‍ക്കും ആണ് പരാജയപ്പെടുത്തിയത്. 2011ല്‍ മണ്ഡലത്തിന്റെ പേരു മാറിയെങ്കിലും ജനങ്ങള്‍ ജി കെയ്ക്കൊപ്പം ഉറച്ചു നിന്നു. ആര്‍ എസ് പിയുടെ ശ്രീധരന്‍ നായരെ 10,674 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി നിയമസഭയിലേക്ക് കാര്‍ത്തികേയന്‍ വീണ്ടുമെത്തി.
കാര്‍ത്തികേയന്റെ വ്യക്തിപ്രഭാവത്തില്‍ കോണ്‍ഗ്രസ് കഴിഞ്ഞ 24 വര്‍ഷം തുടര്‍ച്ചയായി കൈയില്‍ വെച്ചിരിക്കുന്ന സീറ്റ് സ്വന്തമാക്കാനാണ് ആര്‍ എസ് പി യുടെ ഇപ്പോഴത്തെ ശ്രമം. ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ആര്‍ എസ് പി ഇടതുമുന്നണി വിട്ടിരുന്നു. ഇടതുമുന്നണി വിട്ട് യു ഡി എഫില്‍ എത്തിയ ആര്‍ എസ് പിക്ക് കൊല്ലം സീറ്റ് ലഭിക്കുകയും പ്രേമചന്ദ്രന്‍ കൊല്ലത്തു നിന്ന് ജയിക്കുകയും ചെയ്തിരുന്നു.
ഇടതുമുന്നണിയില്‍ ആയിരുന്നപ്പോള്‍ ഒരിക്കല്‍ പോലും ജയിക്കാതിരുന്ന സീറ്റിനായിട്ടാണ് ആര്‍ എസ് പി
ഇപ്പോള്‍ ഒതുക്കത്തില്‍ ഈ അടവ് പയറ്റുന്നത്. കിട്ടിയാല്‍ ഊട്ടി, ഇല്ലെങ്കില്‍ ചട്ടി. പക്ഷേ, ഒരു വര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള കല്ലേറാണ് ഇതെന്നാണ് ആരോപണം. യു ഡി എഫില്‍ അരുവിക്കര കോണ്‍ഗ്രസിന്റെ സീറ്റാണ്. അതില്‍ ആരും അവകാശവാദം ഉന്നയിക്കുന്നത് അവര്‍ ഇഷ്‌ടപ്പെടുകയുമില്ല. അതുകൊണ്ട്, തന്നെ നയത്തില്‍ ഇപ്പോള്‍ സമ്മര്‍ദ്ദം ചെലുത്തി 2016ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് സ്വന്തമാക്കാന്‍.
അതേസമയം, ഉപതെരഞ്ഞെടുപ്പ് യു ഡി എഫിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. അതുകൊണ്ടു തന്നെ എന്തു വിലകൊടുത്തും വിജയിച്ചേ പറ്റൂ. സഹതാപതരംഗം മുതലാക്കാനാണ് കോണ്‍ഗ്രസ് നോക്കുന്നത്. അതുകൊണ്ടു
തന്നെ കാര്‍ത്തികേയന്റെ ഭാര്യ സുലേഖയെ മത്സരിപ്പിക്കാനാണ് തീരുമാനം. കോണ്‍ഗ്രസില്‍ നിന്ന് തമ്പാനൂര്‍ രവി മുതല്‍ യൂത്ത് വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി എസ് പ്രശാന്ത് വരെ നിരവധി പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നു. ആര്‍ക്കാണ് നറുക്ക് വീഴുക എന്നറിയാന്‍ കാത്തിരിക്കുക തന്നെ വേണം.