ഓട്ടോയെന്നു കരുതി പൊലീസ് ജീപ്പിന് കൈ കാണിച്ച വൃദ്ധന് ക്രൂരമര്‍ദ്ദനം

ഓട്ടോയെന്നു കരുതി പൊലീസ് ജീപ്പിന് കൈ കാണിച്ച വൃദ്ധന് ക്രൂരമര്‍ദ്ദനം

  police , Auto , police station , police jeep , പൊലീസ് , അറസ്‌റ്റ് , ഓട്ടോ , ജീപ്പ് , മാധവന്‍ , മര്‍ദ്ദനം
തൊടുപുഴ| jibin| Last Modified വ്യാഴം, 26 ഒക്‌ടോബര്‍ 2017 (19:33 IST)
ഓട്ടോയാണെന്നു കരുതി പൊലീസ് ജീപ്പിനു കൈ കാട്ടിയ ഗൃഹനാഥനെ പൊലീസുകാർ മർദ്ദിച്ചതായി പരാതി. മണക്കാട് മാടശേരിൽ മാധവനാണ് (64) മർദനമേറ്റത്. അടിയേറ്റ് ഇടതു കണ്ണിനു പരുക്കുണ്ട്.

രക്ത സമ്മർദം കുറഞ്ഞതിനെ തുടർന്ന് ബുധനാഴ്‌ച രാത്രി തൊടുപുഴ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയശേഷം വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം. ഓട്ടോ റിക്ഷ കാത്ത് ഏറെനേരം കാത്തുനിന്ന മാധവൻ ഓട്ടോയെന്നു കരുതി
പൊലീസ് ജീപ്പിന് കൈ കാണിച്ചു.

ജീപ്പ് നിര്‍ത്തി പുറത്തിറങ്ങിയ പൊലീസുകാർ അസഭ്യം പറഞ്ഞശേഷം സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുകയും തുടര്‍ന്ന് മര്‍ദ്ദിച്ചെന്നുമാണ് മാധവന്റെ പരാതി. വ്യാഴാഴ്ച പുലർച്ചെ ഒന്നിനു സ്റ്റേഷനിൽ നിന്നു വിട്ടയച്ചപ്പോള്‍ കൈയിലുണ്ടായിരുന്ന
4500 രൂപയും പൊലീസുകാർ കൈക്കലാക്കി. വീട്ടിലേക്കു പോകാൻ വേറൊരു പൊലീസുകാരിയാണു 50 രൂപ നൽകിയതെന്നും മാധവൻ പരാതിയിൽ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :