തൃശൂര്‍

WEBDUNIA|
സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍

കേരള കലാമണ്ഡലം
തൃശ്ശൂരില്‍ നിന്ന് 29 കിലോമീറ്ററകലെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ചെറുതുരുത്തിയിലാണ് കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്. കേരളത്തിന്‍െറ തനതു കലാരൂപങ്ങളെ, പ്രത്യേകിച്ചും കഥകളിയെ പരിപോഷിപ്പിക്കാനായി മഹാകവി വള്ളത്തോള്‍ വിഭാവനം ചെയ്തു സ്ഥാപിച്ചതാണിത്. അനേകം കലാകാരന്മാരെ വാര്‍ത്തെടുത്തിട്ടുള്ള ഈ സ്ഥാപനം വിദേശികളെപ്പോലും ആകര്‍ഷിക്കുന്നു.

ഗുരുവായൂര്‍:
തെക്കന്‍ ദ്വാരകയെന്നറിയപ്പെടുന്ന ഈ ശ്രീകൃഷ്ണക്ഷേത്രം പല ഐതീഹ്യങ്ങളുടെയും വിളനിലമാണ്. ഈ ക്ഷേത്രത്തിലിരുന്നാണ് മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി പ്രസിദ്ധമായ നാരായണീയം രചിച്ചത്.

പീച്ചീ ഡാം:
125 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന പീച്ചി വാഴാനി വന്യമൃഗ സങ്കേതത്തിലാണ് ഈ ഡാമുള്ളത്. മനോഹരമായ ഈ ഡാം പിക്നിക്കിന് അനുയോജ്യമായ ഇടമാണ്. ബോട്ടിംഗ് നടത്താനുള്ള സൗകര്യവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

വടക്കുന്നാഥന്‍, പാറമേക്കാവ് ക്ഷേത്രങ്ങള്‍:
കേരള വാസ്തുകലയുടെ ഔന്നത്യം വിളിച്ചോതുന്ന ഈ രണ്ടു ക്ഷേത്രങ്ങളും തൃശ്ശൂര്‍ നഗരത്തിലാണുള്ളത്. ഏപ്രില്‍ മാസത്തില്‍ ഇവിടെ നടക്കുന്ന പൂരം വളരെ പ്രസിദ്ധമാണ്. വിദേശികളെ പോലും ആകര്‍ഷിക്കുന്ന ഈ പൂരസമയത്ത് തൃശ്ശൂര്‍ നഗരവും പരിസരപ്രദേശവും ജനസമുദ്രമായി മാറാറുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :