പഴശ്ശിരാജ മ്യൂസിയം: പുരാവസ്തു പ്രാധാന്യമുള്ള മ്യൂറലുകളും ശില്പങ്ങളും നാണയങ്ങളും ഇവിടെ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നു. ഇതോടൊപ്പമുള്ള ആര്‍ട്ട് ഗ്യാലറിയില്‍ രാജാരവിവര്‍മ്മയുടെയും രാജരാജവര്‍മ്മയുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.
കാപ്പാട് : -1498-ല്‍ വാസ്ക്കോഡഗാമ കപ്പലിറങ്ങിയ കടല്‍ത്തീരം . ഈസ്ഥലത്തിന്‍െറ ചരിത്രപ്രാധാന്യം വളരെയേറെ ആളുകളെ ആകര്‍ഷിക്കുന്നു.
കുട്ടിച്ചിറ: ഇവിടുത്തെ മുച്ചുണ്ടി പള്ളിയിലെ ശിലാഫലകങ്ങള്‍ സാമൂതിരിമാര്‍ എത്രത്തോളം മുസ്ളിം വിഭാഗത്തെ സംരക്ഷിച്ചിരുന്നു എന്നതിന് തെളിവാണ്. മുച്ചുണ്ടി പള്ളിക്ക് ഹിന്ദുക്ഷേത്രങ്ങളോടുള്ള സാമ്യം ഏതൊരു സന്ദര്‍ശകനെയും അത്ഭുതപ്പെടുത്തും.
കടലുണ്ടി പക്ഷിസങ്കേതം: നവംബര്‍ മുതല്‍ ഏപ്രില്‍വരെ ഇവിടെ വന്നു ചേരുന്ന ദേശാടനപക്ഷികള്‍ കണ്ണിനും കാതിനും കുളിര്‍മ പകരുന്നു. ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍ നിന്നും പറന്നുവന്നെത്തുന്ന പക്ഷികളെ കാണാന്‍ ഒരുപാടാളുകള്‍ ഇവിടെ വരുന്നു.
കൃഷ്ണമേനോന്‍ മ്യൂസിയം: മലയാളികള്‍ക്കെന്നും അഭിമാനിക്കാവുന്ന നയതന്ത്രജ്ഞനായ വി.കെ. കൃഷ്ണമേനോന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ ഒരു ശേഖരം ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ഇരിങ്ങല്‍ : സാമൂതിരിമാരുടെ പടത്തലവനായ കുഞ്ഞാലിമരയ്ക്കാരുടെ ജന്മസ്ഥലമാണിത്. മൂറാസ് പുഴക്കര സ്ഥിതിചെയ്യുന്ന കുഞ്ഞാലിമരയ്ക്കാരുടെ വീട് ഇപ്പോള്‍ പുരാവസ്തുവകുപ്പാണ് സംരക്ഷിച്ചുവരുന്നത്