ബേക്കല്‍ കോട്ട :- മൂന്നൂറിലേറെ വര്‍ഷങ്ങളുടെ പഴക്കമുള്ള ബേക്കലാണ് കേരളത്തിലെ ഏറ്റവും വലിയ കോട്ട.
ചന്ദ്രഗിരികോട്ട:- 17ാം നൂറ്റാണ്ടില്‍ ശിവപ്പനായ്ക്കന്‍ പണികഴിപ്പിച്ച ഈ കോട്ട ചന്ദ്രഗിരിപ്പുഴക്കും അറബിക്കടലിനും അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്. സൂര്യസ്തമയം ആസ്വദിക്കാന്‍ കഴിയുന്ന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കോട്ട വളരെയധികം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.
അനന്തപുര: വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുന്ന, കേരളത്തിലെ ഏകക്ഷേത്രമാണിത്. അനന്തശയനം ചെയ്യുന്ന ശ്രീ പത്മനാഭസ്വാമിയുടെ ムമൂലസ്ഥാനメമെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം കാസര്‍ഗോഡ് നഗരത്തില്‍ നിന്ന് പന്ത്രണ്ട് കിലോമീറ്ററകലെ സ്ഥിതിചെയ്യുന്നു.
നിലേശ്വരം : ജില്ലയുടെ സാംസ്ക്കാരിക കേന്ദ്രമെന്നറിയപ്പെടുന്ന ഈ പ്രദേശം ഒട്ടനവധി കാവുകളാലും സുന്ദരമായ പ്രകൃതിയാലും ചൈതന്യപൂര്‍ണ്ണമാണ്. നിലേശ്വരം രാജവംശം താമസിച്ചിരുന്ന കൊട്ടാരം ഇന്ന് നാടന്‍ കലാരൂപങ്ങള്‍ക്കു വേണ്ടിയുള്ള പഠനകേന്ദ്രത്തോടു കൂടിയുള്ള പുരാവസ്തു ഡിപ്പാര്‍ട്ട്മെന്‍റാണ്. ഇവിടെയുള്ള കാവിന്‍ഭവന്‍ യോഗസംസ്ക്കാരകേന്ദ്രം പ്രകൃതി ചികിത്സ നടത്തിവരുന്നു.
റാനിപൂരം: പ്രകൃതി സൗന്ദര്യത്തില്‍ ഊട്ടിയോടു കിടപിടിക്കുന്ന ഈ വനപ്രദേശം ട്രെക്കിംഗിന് വളരെ അനുയോജ്യമായ ഒന്നാണ്. ഭാഗ്യമുണ്ടെങ്കില്‍ മലനിരകളില്‍ റോന്തു ചുറ്റുന്ന ആനക്കൂട്ടങ്ങളെയും നിങ്ങള്‍ക്കു കാണാം.