പത്തനംതിട്ട

WEBDUNIA|
ചരിത്രം

പത്തനം തിട്ടയുടെ പുരാതനകാല ചരിത്രത്തെക്കുറിച്ച് രേഖകളൊന്നും ഇന്ന് നമുക്ക് ലഭ്യമല്ല. പാണ്ഡ്യരാജവംശവുമായി ബന്ധമുണ്ടായിരുന്ന പാണ്ഡാല വംശമാണ് ഇവിടം ഭരിച്ചിരുന്നത് എന്ന് ചരിത്ര പണ്ഡിതന്മാര്‍ അനുമാനിക്കുന്നു.

പുഴയുടെ തീരത്തുള്ള വീടുകള്‍ എന്നര്‍ത്ഥത്തിലാണ് പത്തനംതിട്ടയ്ക്ക് ആ പേരു കൈ വന്നത്.

"പത്തനം' എന്നാല്‍ വീട് എന്നും "തിട്ട' എന്നാല്‍ പുഴയുടെ തീരം എന്നുമാണ് അര്‍ത്ഥം.

സ്വാതന്ത്ര്യം കിട്ടിയതിനുശേഷം കൊല്ലം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലായി കിടന്നിരുന്ന പത്തനം തിട്ട 1982 നവംബറില്‍ ആണ് ജില്ലയായിമാറിയത്.

പ്രകൃതി കനിഞ്ഞരുളിയിരിക്കുന്ന ഗ്രാമ്യപ്രകൃതിയുള്ള ഈ ജില്ലയുടെ പകുതിയും കാടാണ്.

ആധുനിക ലോകം അത്ഭുതത്തോടെ വീക്ഷിക്കുന്ന ആറന്മുള കണ്ണാടി ശാസ്ത്രലോകത്തിന് നല്‍കിയിട്ടുള്ള സംഭാവനയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :