ശബരിമല: ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമല പത്തനം തിട്ട നഗരത്തില്‍ നിന്ന് 72 കിലോമീറ്ററകലെ സ്ഥിതിചെയ്യുന്നു.
ആറന്മുള: പ്രസിദ്ധമായ ആറന്മുള വള്ളം കളി നടക്കുന്നത് ഇവിടെയാണ്. ഇവിടെ പന്പയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പാര്‍ത്ഥസാരഥിക്ഷേത്രം ഒട്ടനവധി ഭക്തജനങ്ങളെ ആകര്‍ഷിക്കുന്നു.
തിരുവല്ല: മലങ്കര മാര്‍ത്തോമ സിറിയന്‍ സഭയുടെ ആസ്ഥാനം ഇവിടെയാണ്.
നിരണം: തിരുവല്ലക്കടുത്ത് കിടക്കുന്ന നിരണത്താണ് ഇന്ത്യയിലെ ഏറ്റവും പഴയപള്ളിയുള്ളത്. ഈ പള്ളി ക്രിസ്തുശിഷ്യനായ സെന്‍റ് തോമസ് സ്ഥാപിച്ചതാണ്.
മാരാമണ്‍: ലോകത്തിലെ എല്ലായിടത്തുമുള്ള ക്രിസ്ത്യന്‍ സഭകള്‍ വര്‍ഷം തോറും ഒന്നു ചേരാറുള്ളത്കോഴഞ്ചേരിക്കടുത്തുള്ള മാരാമണ്ണിലാണ്.
മലയാളപ്പുഴ : പത്തനം തിട്ട നഗരത്തില്‍ നിന്ന് എട്ടു കിലോമീറ്ററകലെ സ്ഥിതി ചെയ്യുന്ന മലയാളപ്പുഴയിലുള്ള ഭഗവതിക്ഷേത്രം വളരെയധികം തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നു.