പരശുരാമന്‍െറ തപസ്സിനാല്‍ സംപ്രീതനായ പരമശിവന്‍ ഒരിക്കല്‍ പാര്‍വ്വതിയുമൊത്ത് തൃശ്ശൂര്‍ വന്നത്രെ. ശിവന്‍െറ വാഹനമായ നന്ദി ഒരല്‍പ്പസമയം വിശ്രമിച്ച ഇടത്തിലാണ് വടക്കുന്നാഥന്‍ ക്ഷേത്രം പണികഴിച്ചിരിക്കുന്നതെത്രെ. തൃശ്ശൂര്‍ എന്ന പേരു തന്നെ"തിരു ശിവ പെരിയ ഊര്‍' ലോപിച്ചുണ്ടായതാണ്.
ക്രിസ്തുവിനു ശേഷം ആറാം നൂറ്റാണ്ടുവരെ ചേരരാജവംശത്തിനു കീഴിലായിരുന്ന തൃശ്ശൂര്‍. അവസാനത്തെ പെരുമാള്‍ ഇസ്ളാം മതം സ്വീകരിച്ച് മെക്കയ്ക്ക് പോയതോടെ പെരുന്പടപ്പ് സ്വരൂപത്തിന് ലഭിക്കുകയായിരുന്നു.
ശക്തന്‍ തന്പുരാന്‍െറ പ്രത്യേക താല്പര്യമാണ് തൃശ്ശൂരിനെ ഒരു നഗരമാക്കി മാറ്റിയത്. ആധുനിക തൃശ്ശൂര്‍ നഗരത്തിന്‍െറ രൂപീകരണത്തില്‍ ദിവാന്‍മാരായ ശങ്കരവാര്യരും ശങ്കുണ്ണി മോനോനും വഹിച്ച പങ്കും വിസ്മരിക്കത്തക്കതല്ല. കേരളത്തിലെ മറ്റു പ്രദേശണ്ണളെ പോലെതന്നെ തൃശ്ശൂരിനും പല വിദേശ ശക്തികളെയും സഹിക്കേണ്ടി വന്നിട്ടുണ്ട്. ടിപ്പുവിനു ശേഷം വിദേശ ശക്തികളായ പോര്‍ച്ചുഗീസുകാരും, ഡച്ചുകാരും ശേഷം ബ്രിട്ടീഷുകാരും തൃശ്ശൂര്‍ ഭരിച്ചു. സ്വാതന്ത്ര്യ ചരിത്രം
പരശുരാമന്‍െറ തപസ്സിനാല്‍ സംപ്രീതനായ പരമശിവന്‍ ഒരിക്കല്‍ പാര്‍വ്വതിയുമൊത്ത് തൃശ്ശൂര്‍ വന്നത്രെ. ശിവന്‍െറ വാഹനമായ നന്ദി ഒരല്‍പ്പസമയം വിശ്രമിച്ച ഇടത്തിലാണ് വടക്കുന്നാഥന്‍ ക്ഷേത്രം പണികഴിച്ചിരിക്കുന്നതെത്രെ. തൃശ്ശൂര്‍ എന്ന പേരു തന്നെ"തിരു ശിവ പെരിയ ഊര്‍' ലോപിച്ചുണ്ടായതാണ്.
ക്രിസ്തുവിനു ശേഷം ആറാം നൂറ്റാണ്ടുവരെ ചേരരാജവംശത്തിനു കീഴിലായിരുന്ന തൃശ്ശൂര്‍. അവസാനത്തെ പെരുമാള്‍ ഇസ്ളാം മതം സ്വീകരിച്ച് മെക്കയ്ക്ക് പോയതോടെ പെരുന്പടപ്പ് സ്വരൂപത്തിന് ലഭിക്കുകയായിരുന്നു.
ശക്തന്‍ തന്പുരാന്‍െറ പ്രത്യേക താല്പര്യമാണ് തൃശ്ശൂരിനെ ഒരു നഗരമാക്കി മാറ്റിയത്. ആധുനിക തൃശ്ശൂര്‍ നഗരത്തിന്‍െറ രൂപീകരണത്തില്‍ ദിവാന്‍മാരായ ശങ്കരവാര്യരും ശങ്കുണ്ണി മോനോനും വഹിച്ച പങ്കും വിസ്മരിക്കത്തക്കതല്ല. കേരളത്തിലെ മറ്റു പ്രദേശണ്ണളെ പോലെതന്നെ തൃശ്ശൂരിനും പല വിദേശ ശക്തികളെയും സഹിക്കേണ്ടി വന്നിട്ടുണ്ട്. ടിപ്പുവിനു ശേഷം വിദേശ ശക്തികളായ പോര്‍ച്ചുഗീസുകാരും, ഡച്ചുകാരും ശേഷം ബ്രിട്ടീഷുകാരും തൃശ്ശൂര്‍ ഭരിച്ചു.
സ്വാതന്ത്ര്യ ലബ്ധ്യാനന്തരം തിരുവിതാംകൂര്‍ , കൊച്ചി സംസ്ഥാനങ്ങള്‍ ഒന്നായപ്പോഴാണ് തൃശ്ശൂര്‍ ഒരു ജില്ലയാക്കി മാറുന്നത്. കേരളത്തിന്‍െറ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂര്‍ പൂരങ്ങളുടെയും നാടാണ്. പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന്‍െറ വര്‍ണ ശബളിമയും ശബ്ദമധുരിമയും ഒട്ടനവധി വിദേശിയരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു.