കാസര്‍ഗോഡ്

WEBDUNIA|
ചരിത്രം

പതിനാലാം നൂറ്റാണ്ടിന്‍െറ ആരംഭം വരെ കോലത്തിരി സാമ്രാജ്യത്തിനു കീഴിലായിലായിരുന്നു കാസര്‍ഗോഡ്. വിജയനഗര സാമ്രാജ്യത്തിന്‍െറ ഭീഷണിക്കു മുന്നില്‍ പോലും പിടിച്ചുനിന്ന കോലത്തിരി വംശം പിന്നീട് കെടുകാര്യസ്ഥത മൂലം നശിക്കുകയാണുണ്ടായത്. തുടര്‍ന്ന് ഭരണം ഇക്കേരി നായ്ക്കന്മാരുടെ കൈകളിലായി.

പതിനെട്ടാം നൂറ്റാണ്ടിന്‍െറ അന്ത്യശതകങ്ങളില്‍ കേരളം ആക്രമിച്ച ടിപ്പു സുല്‍ത്താന്‍ മലബാര്‍ ഭൂപ്രകൃതി മുഴുവന്‍ കീഴടക്കിയതാണ് കാസര്‍ഗോഡിന്‍െറ ചരിത്രത്തിലെ മറ്റൊരു പ്രധാനസംഭവം. ടിപ്പുവിന്‍െറ മരണശേഷം കാസര്‍ഗോഡ് ഇംഗ്ളീഷുകാര്‍ക്ക് ലഭിക്കുകയാണുണ്ടായത്.
ബ്രിട്ടീഷ് ഭരണത്തിന്‍െറ കീഴില്‍, കാസല്‍ഗോഡ്, ബോംബെ പ്രവിശ്യയിലായിരുന്ന ബേക്കല്‍ താലൂക്കിന്‍െറ ഭാഗമായിരുന്നു. 1882 - ല്‍ ബേക്കല്‍ താലൂക്ക് മദ്രാസ് പ്രവിശ്യയില്‍ ചേര്‍ന്നപ്പോഴാണ് കാസര്‍ഗോഡ് താലൂക്ക് നിലവില്‍ വന്നത്.

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം കര്‍ണാടക സംസ്ഥാനത്തിലായിരുന്ന കാസര്‍ഗോഡ് 1956-ല്‍ ആണ് കേരള സംസ്ഥാനത്തിന്‍െറ ഭാഗമാവുന്നത്. ഇതിനുവേണ്ടി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ തൊട്ട് കെ.പി. കേശവമേനോന്‍ വരെയുള്ളവര്‍ വഹിച്ച പങ്ക് മറക്കാനാവാത്തതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :