തലശ്ശേരി കോട്ട: 1708-ല്‍ ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ച തലശ്ശേരി കോട്ട ഇന്ന് പുരാതന സ്മൃതികളുണര്‍ത്തുന്ന ഒരു ചരിത്രസ്മാരകമാണ്.
ഗുണ്ടര്‍ട്ട് ബംഗ്ളാവ് : മലയാളത്തിലെ ആദ്യത്തെ നിഘണ്ടുവും പത്രവും തയ്യാറായ ഈ ബംഗ്ളാവിലാണ് ഡോക്ടര്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഇരുപത് വര്‍ഷക്കാലം ചെലവഴിച്ചത് .
അറയ്ക്കല്‍ കെട്ട് : കേരളത്തിലെ ഏകമുസ്ളിം രാജവംശമായിരുന്ന അറയ്ക്കല്‍ രാജാക്കന്മാരുടെ വീടാണ് ഇത്.
പയ്യാന്പലം ബീച്ച് : നീണ്ടുകിടക്കുന്ന മനോഹരമായ കടല്‍ത്തീരവും കരയിലെ സുന്ദരമായ പ്രകൃതിദൃശ്യങ്ങളും ഈ ബീച്ചിനെ അതുല്യമാക്കുന്നു.
ശ്രീമുത്തപ്പന്‍ ക്ഷേത്രം: മുത്തപ്പനെ പ്രതിഷ്ഠിച്ചിരിക്കുന്ന പറശ്ശിനിക്കടവിലെ ഈ ക്ഷേത്രം ജില്ലയിലെ പ്രധാന തീര്‍ത്ഥാടക കേന്ദ്രങ്ങളിലൊന്നാണ്. ശിവന്‍െറ അവതാരമാണെന്ന് ഭക്തര്‍ വിശ്വസിക്കുന്ന മുത്തപ്പന് ഉണക്കമീനും കള്ളുമാണ് ഇഷ്ടനൈവേദ്യങ്ങള്‍.
സ്നേക്ക് പാര്‍ക്ക് : ഇന്ത്യയിലെ പാന്പുകള്‍ക്കായുളള ആദ്യപാര്‍ക്കാണിത്. പ്രവര്‍ത്തന സമയത്ത് ഓരോ മണിക്കൂറിലും ഇവിടെ നടക്കുന്നപ്രദര്‍ശനങ്ങള്‍ക്ക് വളരെയേറെ സന്ദര്‍ശകര്‍ വരുന്നുണ്ട്.
മാഹി : കണ്ണൂരിനടുത്തു കിടക്കുന്ന മാഹിയെന്ന കച്ചവടനഗരം അടുത്തകാലം വരെ ഒരു ഫ്രഞ്ചു കോളനിയായിരുന്നു. ഫ്രഞ്ചുവസ്തുകലയുടെ മകുടോദാഹരണമായ മാഹി സെയ്ന്‍റ് തെരേസാസ് പള്ളി ഒട്ടനവധി വിശ്വാസികളെ ആകര്‍ഷിക്കുന്നു.
മലയാള കലാഗ്രാമം: കേരളത്തിന്‍െറ തനതുകലാരൂപങ്ങള്‍ പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉണ്ടാക്കിയിരിക്കുന്ന ഈ കേന്ദ്രത്തില്‍ ചിത്രകലയിലും ശില്പകലയിലും സംഗീതത്തിലും നൃത്തത്തിലും പഠനക്ളാസുകള്‍ നടത്തിവരുന്നു.