എറണാകുളം

WEBDUNIA|
അല്പം ചരിത്രം

1340 എ. ഡിയില്‍ കൊടുങ്ങല്ലൂര്‍ തുറമുഖം വെള്ളപ്പൊക്കത്തിനാല്‍ നശിച്ചതിനെ തുടര്‍ന്നാണ് കൊച്ചി അല്ലെങ്കില്‍ എറണാകുളം ചരിത്രത്തില്‍ സ്ഥാനം പിടിച്ചത്. വളരെപ്പൈട്ടെന്നു തന്നെ പലരാജ്യങ്ങളുമായി കച്ചവടബന്ധം സ്ഥാപിച്ചെടുക്കാനും ഇതുവഴി കൊച്ചിക്ക് സാധിച്ചു.

പതിനാറാം നൂറ്റാണ്ടിന്‍െറ ആദ്യപകുതിയില്‍ പോര്‍ച്ചുഗീസുകാര്‍ കൊച്ചിയുമായി കച്ചവടബന്ധമാരംഭിച്ചു. പതിനേഴാം നൂറ്റാണ്ടിന്‍െറ ആദ്യപകുതിയോടെ ഡച്ചുകാരും കൊച്ചിയിലെത്തി. ഏറെ താമസിയാതെ പോര്‍ച്ചുഗീസുകാരെ തുരത്തി ഡച്ചുകാര്‍ കൊച്ചിക്കുമേല്‍ ആദ്യപത്യം സ്ഥാപിച്ചു. എന്നാര്‍ മൈസൂര്‍ യുദ്ധത്തില്‍ ഡച്ചുകാര്‍ പരാജയപ്പെട്ടപ്പോള്‍ പിന്നീട്, ബ്രിട്ടീഷുകാരുടെ ഊഴമായി. 1814 ല്‍ കൊച്ചി ബ്രിട്ടീഷു കോളനിയുടെ ഒരു ഭാഗമായി മാറി.

ബ്രട്ടീഷുകാര്‍ തങ്ങളുടെ കച്ചവടാവശ്യത്തിന് കൊച്ചിയെ ക്രമേണ ഒരു വ്യാവസായിക തുറമുഖമാക്കി മാറ്റി. സ്വാതന്ത്ര്യ ലബ്ധാനന്തരം മഡ്രാസ്സ് പ്രവിശ്യയുടെ കീഴിലായിരുന്ന എറണാകുളം 1958-ല്‍ ആണ് ഒരു ജില്ലയായി മാറുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :