ബാലന്‍ - ബാങ്ക് ഉദ്യോഗത്തില്‍ നിന്ന് മന്ത്രിപദത്തിലേക്ക്

WEBDUNIA|


സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ഓഫീസര്‍ ജോലി രാജി വച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായ എ.കെ. ബാലനെ (55) തേടി ഒടുവില്‍ മന്ത്രിപദമെത്തി. നാദാപുരം ചാലപ്പുറം ആശാരികോണോത്ത് കേളപ്പന്‍-കുഞ്ഞി ദന്പതികളുടെ മകനായി 1951 ഓഗസ്റ്റ് മൂന്നിന് ജനിച്ച ബാലന് നിയമസഭയില്‍ ഇത് രണ്ടാം ഊഴമാണ്.

കെ.എസ്.എഫ്.ഐലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ബാലന്‍ തലശ്ശേരി ബ്രണ്ണന്‍കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. കോഴിക്കോട് ലോ കോളജില്‍ നിന്നും നിയമപഠനം പൂര്‍ത്തിയാക്കി. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തില്‍ വി.ഈച്ചരനെ തോല്‍പ്പിച്ചാണ് ബാലന്‍ രാഷ്ട്രീയ ശ്രദ്ധ നേടുന്നത്. പിന്നീട് രാഷ്ട്രപതിസ്ഥാനം വരെ ഉയര്‍ന്ന കെ.ആര്‍.നാരായണന് മുന്നില്‍ ബാലന്‍ ഒറ്റപ്പാലം അടിയറ വച്ചു.

96-2001 കാലയളവില്‍ കെ.എസ്.എഫ്.ഐ ചെയര്‍മാനായി സേവനമനുഷ്ടിച്ചു. പാലക്കാട് നാല് വര്‍ഷം അഭിഭാഷകനായി പ്രവര്‍ത്തിച്ച ബാലന്‍ ഇപ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റുമാണ്.

കര്‍ഷകതൊഴിലാളി യൂണിയന്‍ അഖിലേന്ത്യ സെക്രട്ടറിയും രാജ്യസഭാംഗവുമായിരുന്ന പി.കെ. കുഞ്ഞച്ചന്‍റെ മകള്‍ പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. ജമീലയാണ് ഭാര്യ. നവീന്‍ (എഞ്ചി.വിദ്യാര്‍ത്ഥി), നിഖില്‍ (പ്ളസ് വണ്‍ വിദ്യാര്‍ത്ഥി) എന്നിവര്‍ മക്കള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :