പ്രേമചന്ദ്രന്‍ - ആര്‍.എസ്.പിയുടെ ചാന്ദ്രശോഭ

WEBDUNIA|


കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.പി രാഷ്ട്രീയത്തിന്‍റെ നിലപാടുതറയായി മാറിയ ചവറ നിയോജകമണ്ഡലത്തില്‍ വെന്നിക്കൊടി പാറിച്ചാണ് എന്‍. കെ. പ്രേമചന്ദ്രന്‍ നിയമസഭാംഗമാവുന്നത്.

കന്നി പ്രവേശനത്തില്‍ തന്നെ മന്ത്രിയാകുന്നു എന്നത് 46 കാരനായ എന്‍.കെ. പ്രേമചന്ദ്രന്‍റെ മാറ്റു കൂട്ടുന്നു. ബി.എസ്.സി, എല്‍. എല്‍. ബി. ബിത്ധദധാരി. അഭിഭാഷകന്‍. തിത്ധവനന്തപുരം ജില്ലയിലെ നാവായിക്കുളം സ്വദേശിയായ പ്രേമചന്ദ്രന്‍ പരേതരായ എന്‍. കൃഷ്ണപിള്ളയുടെയും മഹേശ്വരി അമ്മയുടെയും ആറാമത്തെ മകനാണ്.

നാവായിക്കുളം ഇടമണ്‍നില ഗവണ്‍മെന്‍റ് എല്‍.പി. സ്കൂള്‍, മുഖത്തല സെന്‍റ് ജൂഡ്സ് ഹൈസ്കൂള്‍, നാവായിക്കുളം ഗവണ്‍മെന്‍റ് ഹൈസ്കൂള്‍, കൊല്ലം ഫാത്തിമമാതാ നാഷനല്‍ കോളജ്, തിത്ധവനന്തപുരം ഗവണ്‍മെന്‍റ് ലോ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പ്രേമചന്ദ്രന്‍ ഒന്നാം റാങ്കോടു കൂടിയാണ് നിയമ ബിത്ധദം ജയിച്ചത്.

പി.എസ്.യുവിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ പ്രേമചന്ദ്രന്‍ പ്രീഡിഗ്രി ബോര്‍ഡ് സമരം ഉള്‍പ്പൈടെ ഒട്ടേറെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ നയിച്ചു. കൊല്ലം കോടതികളില്‍ അഭിഭാഷകനായിത്ധന്നു.

മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയം കൈവരിച്ചുവെന്നത് പ്രേമചന്ദ്രന് അവകാശപ്പെട്ട അഭിമാനമാണ്. നാവായിക്കുളം ഗ്രാമപഞ്ചായത്ത്, തിത്ധവനന്തപുരം ജില്ലാ കൗണ്‍സില്‍, ജില്ലാ പഞ്ചായത്ത്, കിളിമാനൂര്‍ കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് എന്നിവയില്‍ അംഗമായിത്ധന്നു.

പി.എസ്.യു. സംസ്ഥാന പ്രസിഡന്‍റ്, ആര്‍. വൈ. എഫ്. സംസ്ഥാന സെക്രട്ടറി, പ്രസിഡന്‍റ്, ദേശീയ സെക്രട്ടറി, ആര്‍. എസ്. പി. ദേശീയ സെക്രട്ടേറിയറ്റ് അംഗം, യു. ടി. യു. സി. ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്ന പ്രേമചന്ദ്രന്‍ ഒട്ടേറെ ട്രേഡ് യൂണിയനുകള്‍ക്കും നേതൃത്വം നല്‍കുന്നു.

96 ലും 98 ലും കൊല്ലത്തു നിന്നു ലോകസഭാംഗമായ പ്രേമചന്ദ്രന്‍ 2000 മുതല്‍ രാജ്യസഭാംഗമായിത്ധന്നു. നിയമസഭാംഗമായതിനെ തുടര്‍ന്ന് തല്‍സ്ഥാനം പ്രേമചന്ദ്രന്‍ രാജി വച്ചു.

ഭാര്യ: ഡോ. എസ്. ഗീത (ട്യൂട്ടര്‍, ചങ്ങനാശേരി എന്‍. എസ്. എസ്. ഹോമിയോ മെഡിക്കല്‍ കോളജ്). മകന്‍: കാര്‍ത്തിക്. ഇറാഖ് സന്ദര്‍ശിച്ചിട്ടുള്ള പ്രേമചന്ദ്രന്‍ ജനങ്ങളുടെ ദുരിതപൂര്‍ണമായ ജീവിതത്തെപ്പറ്റി ഓ ഇറാഖ് എന്ന പുസ്തകം എഴുതിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :