പാലോളി മുഹമ്മദ്കുട്ടി - സൗമ്യതയുടെ പാലൊളി

WEBDUNIA|

ഇടതു മുന്നണിയിലെ ഏറ്റവും സൗമ്യമായ വ്യക്തിത്വത്തിനു ഉടമയാണ് വര്‍ഷമായി ഇടതു മുന്നണി കണ്‍ വീനറായ പാലൊളി മുഹമ്മദ് കുട്ടി .

1996 ലെ നായനാര്‍മന്ത്രിസഭയിലെ തദ്ദേശസ്വയംഭരണ മന്ത്രിയായിത്ധന്നുമാണ്, പൊന്നാനിയില്‍നിന്നു നിയമസഭയിലെത്തിയത്.1965ല്‍മങ്കടയില്‍നിന്നും 67 ല്‍ പെരിന്തല്‍മണ്ണയില്‍നിന്നും നിയമസഭയിലെത്തിയിത്ധന്നു.

.1969ല്‍ മലപ്പുറംജില്ല രൂപീകരിച്ചശേഷം ആദ്യത്തെ സി. പി. എം. ജില്ലാ സെക്രട്ടറിയായി.ഇപ്പോള്‍ സി. പി. എം. കേന്ദ്ര കമ്മിറ്റി അംഗം. ജനകീയാസൂത്രണത്തിന്‍റെ പ്രചാരകരില്‍ ഒരാളാണ് 74 കാരനായ പാലൊളി.

പാലോളി ഹൈദ്രുവിന്‍റെയും കാട്ടിക്കുളങ്ങര ഖദീജയുടെയും മക നായി 1932 ല്‍ മലപ്പുറത്തിനടുത്തു കോഡൂരില്‍ ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനനം.

മലപ്പുറംഗ വ. ഹൈസ്കൂളില്‍ വിദ്യാഭ്യാസം. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിത്ധന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി .കൂട്ടുകാരനൊപ്പം നാടുവിട്ടു ഹൈദരാബാദിലെത്തി.

ഹൈദരാബാദ് നൈസാമിന്‍റെ പട്ടാളത്തില്‍ ചേര്‍ന്നു. കുറച്ചുകാലത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി കര്‍ഷകസംഘവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

മുസ്ലിം സമുദായത്തിനിടയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം നിഷിദ്ധമായിത്ധന്ന കാലത്താണു പാലോളി പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയത്.

1949ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോഡൂര്‍ ബ്രാഞ്ച് സെക്രട്ടറിയായി.കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനുശേഷം മലപ്പുറം ജില്ലയില്‍ സി. പി. എമ്മിന്‍റെ പ്രധാന പ്രവര്‍ത്തകനായി.

മലപ്പുറത്തിനടുത്തു കോഡൂര്‍ ചട്ടിപ്പറന്പിലായിത്ധന്നു താമസം. ഇപ്പോള്‍പ ാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്ത് ആര്യന്പാവില്‍ താമസം.

ഭാര്യ: ഖദീജ. മക്കള്‍: ഹൈദരലി, നബീസ, ജമീല, അഷ്റഫ്. മത്ധമക്കള്‍: സുഹറ, അബൂബക്കര്‍, അബ്ദുല്‍ മജീദ്, സക്കീന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :