സ്റ്റേഡിയങ്ങളിലേക്ക് വഴികാണിച്ച് ഗൂഗിള്‍

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
ലോകകപ്പ് ഫുട്ബോള്‍ കാണാനെത്തുന്നവര്‍ക്ക് ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ഓരോ തെരുവും വഴികളും വ്യക്തമായി ചിത്രീകരിക്കുന്ന മാപ്പുകളും ചിത്രങ്ങളും നേരത്തെ തന്നെ ഒരുക്കിയിരുന്നു. ഒരോ പ്രദേശങ്ങളുടെ ത്രിമാന ചിത്രങ്ങളും ഓണ്‍ലൈനില്‍ ലഭ്യമായാണ്.

അമേരിക്ക, ബ്രിട്ടന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ ലഭ്യമായ ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ സേവനം ദക്ഷിണാഫ്രിക്കയിലും ഒരുക്കി കഴിഞ്ഞു. വിവിധ സ്റ്റേഡിയങ്ങളിലേക്കുള്ള വഴികള്‍ ത്രിമാന ക്യാമറകളുടെ സഹായത്തോടെ പകര്‍ത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ സേവനം ഏറെ സഹാ‍യമാകുന്നുണ്ട്.

പത്ത് സ്റ്റേഡിയങ്ങളുടെയും ത്രിമാന ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. സമീപത്തെ റോഡുകളും ലഭ്യമാണ്. 360 ഡിഗ്രിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറ ഉപയോഗിച്ച് എടുത്ത ചിത്രങ്ങളുടെ ലിങ്കുകള്‍ വിവിധ സൈറ്റുകളില്‍ ജനപ്രീതി നേടികഴിഞ്ഞു. ജോഹന്നാസ്ബര്‍ഗിലെ സോക്കര്‍ സിറ്റി, പീറ്റര്‍ മൊക്കാബാ സ്റ്റേഡിയം, മൊസസ് മബിദ സ്റ്റേഡിയം എന്നിവയുടെ ചിത്രങ്ങളും ലഭ്യമാണ്.

നിരവധി വിമര്‍ശനങ്ങള്‍ക്ക് പേരുക്കേട്ട ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ദക്ഷിണാഫ്രിക്കന്‍ സോക്കര്‍ സിറ്റിയില്‍ ഏറെ ജനപ്രീതിയിലെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :