ഗാലക്‌സി എയ്സ്2ന്റെ പുതിയ ജെല്ലിബീന്‍ അപ്ഡേറ്റ് ഉടന്‍. 4.1.2 വേര്‍ഷനാണ് (GT- 18160) എയ്സിനായി എത്തുന്നത്. സാംസംഗ് കീസ് അല്ലെങ്കില്‍ ഒടിഎ ഉപയോഗിച്ച് അപ്ഡേഷന്‍ ചെയ്യാനാകും.
ബാറ്ററി മുഴുവന്‍ ചാര്‍ജ് ചെയ്തതിനു ശേഷം ഡൌണ്‍ലോഡ് ചെയ്യാന്‍ തുടങ്ങിയാല്‍ മതി. കാരണം അപ്ഡേഷന് അല്‍പ്പം വലിയ ഫയലുകളാണുള്ളതെന്നാണ് സൂചന. സാംമൊബൈല്‍സ് എന്ന വെബ്‌സൈറ്റ് സ്ക്രീന്‍ ഷോട്ടുകളും പുറത്ത് വിട്ടിട്ടുണ്ട്.
ഗാലക്‌സി എസ് എന്ന സ്മാര്‍ട്‌ഫോണിന്റെ അപ്‌ഡേറ്റഡ് പതിപ്പാണ് ഗാലക്‌സി എസ് 2. ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ബ്രെഡ് പതിപ്പായിരുന്നു ഇതിന്റെ പ്ലാറ്റ്‌ഫോം. പോറലുകള്‍ വീഴാത്ത ഗൊറില്ല ഗ്ലാസ്, സൂപ്പര്‍ അമൊലെഡ് പ്ലസ് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനോടു കൂടിയ 4.3 ഇഞ്ച് ഡിസ്‌പ്ലേ,
1.2 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം എന്നിങ്ങനെയുള്ള പ്രത്യേകതകളാണ് ഫോണിലുള്ളത്. 4.3 ഇഞ്ച് സൂപ്പര്‍ അമൊലെഡ് ഡിസ്‌പ്ലേ. 8.49 മില്ലിമീറ്ററാണ് ഫോണിന്റെ കനം എന്നിവയാണ് എയിസ് 2ന്റെ പ്രത്യേകത.