സുരക്ഷാവീഴ്ച: വ്യാജരേഖയുമായി ഐഎസ്‌ആര്‍‌ഒയില്‍ കടന്നു

തിരുനെല്‍വേലി| WEBDUNIA|
PRO
രാജ്യത്തെ അതീവ സുരക്ഷ മേഖലയായ ഐഎസ്ആര്‍ഒയില്‍ വീണ്ടും സുരക്ഷാവീഴ്ച. വ്യാജ തിരിച്ചറിയല്‍ രേഖയുമായി എത്തി ഐഎസ്ആര്‍ഒയുടെ തിരുനെല്‍വേലിയിലുള്ള ക്രയോജനിക് പരീക്ഷണകേന്ദ്രത്തില്‍ കടന്നയാള്‍ അറസ്റ്റില്‍.

സിഐഎസ്എഫ് ആണ് അറസ്റ്റു ചെയ്തത്. പ്രവേശനത്തിനു സഹായിച്ച രണ്ടുപേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. ജയ്സിംഗ് (52) എന്നയാളാണ് വ്യാജരേഖയുമായി ഐഎസ്ആര്‍ഒയില്‍ കടന്നത്.

ഐഎസ്ആര്‍ഒയിലെ കരാര്‍ തൊഴിലാളി കൃഷ്ണകുമാര്‍ എന്നയാളുടെ ഭാര്യപിതാവാണ് ജയ്സിംഗ്. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ പോലീസിന് കൈമാറി. സംഘടിപ്പിച്ച നല്‍കിയതിന് കൃഷ്ണകുമാറിനെയും ദ്രവ് എന്നയാളെയുമാണ് അറസ്റ്റു ചെയ്തത്.

ഒമാന്‍ സര്‍ക്കാരില്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ ജീവനക്കാരനാണ് ജയ സിംഗ്. ഐഎസ്ആര്‍ഒയിലെ എഞ്ചിന്‍ പരീക്ഷണകേന്ദ്രം സന്ദര്‍ശിക്കാനാണ് താന്‍ എത്തിയതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അതീവ സുരക്ഷാ മേഖലയായ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ ടെസ്റ്റിംഗ് ഏരിയയിലും ഇയാള്‍ കടന്നതായി സിഐഎസ്എഫ് കണ്ടെത്തി. രണ്ടിടങ്ങളിലും പുറമേ നിന്നുള്ളവര്‍ക്ക് പ്രവേശനമില്ല.

നാലു മാസം മുന്‍പ് ഐഎസ്ആര്‍ഒ ബംഗലൂരു കേന്ദ്രത്തില്‍ വ്യാജരേഖയുമായി യുവതി എത്തിയത് ആശങ്ക പരത്തിയിരുന്നു. പിന്നീട് ഈ കേസിന്റെ വിവരങ്ങളൊന്നും തന്നെ കേട്ടതേയില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :