റാ. വണിനെ തകര്‍ക്കുന്നത് ബിഗ് ബി!

മുംബൈ| WEBDUNIA|
PRO
PRO
ഷാരൂഖ് ഖാന്റെ ദീപാവലി ചിത്രമായ റാ. വണിനെതിരായി കുപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത് അമിതാഭ് ബച്ചന്‍! ഞെട്ടാന്‍ വരട്ടേ, വ്യാജ ട്വിറ്റര്‍ അക്കൌണ്ടിലൂടെ തന്റെ പേര് ദുരുപയോഗം ചെയ്ത് മറ്റാരോ ഈ പണി ഒപ്പിക്കുകയാണെന്ന് സാക്ഷാല്‍ ബിഗ് ബി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ചിത്രമായ റാ. വണ്‍ കൊള്ളില്ലെന്നാണ് ‘വ്യാജ ബച്ചന്‍‘ ട്വിറ്ററിലൂടെ അഭിപ്രായപ്പെടുന്നത്.

അതേസമയം താന്‍ റാ.വണ്‍ കണ്ടിട്ട് പോലുമില്ലെന്ന് പറയുന്ന യഥാര്‍ത്ഥ ബച്ചന്‍ ഷാരൂഖ് ഖാന് ആശംസകള്‍ നേരുന്നതായും അറിയിച്ചു. തന്റെ പേര് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ല. ക്ഷമിക്കാവുന്നതിനും അപ്പുറമാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

150 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ റാ. വണ്‍ ദീപാവലി ദിനത്തില്‍ ലോകവ്യാപകമായി റിലീസ് ചെയ്യുകയായിരുന്നു. അനുഭവ് സിന്‍‌ഹ സംവിധാനം ചെയ്ത ചിത്രത്തില്‍ അര്‍ജുന്‍ രാം‌പാല്‍, കരീനാ കപൂര്‍ എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :