അണ്ടര്‍-19: ഓസീസ് ലോകചാമ്പ്യന്‍‌മാര്‍

ക്രൈസ്റ്റ്‌ചര്‍ച്ച്| WEBDUNIA| Last Modified ശനി, 30 ജനുവരി 2010 (11:31 IST)
PRO
അണ്ടര്‍-19 ലോക കിരീടം ഓസ്ട്രേലിയയ്ക്ക്. ഫൈനലില്‍ പാകിസ്ഥാനെ 25 റണ്‍സിന് കീഴടക്കിയാണ് ഓസീസ് യുവനിര ചേട്ടന്‍‌മാരുടെ യഥാര്‍ത്ഥ പിന്‍‌ഗാമികളായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് യുവനിര ഉയര്‍ത്തിയ 208 റണ്‍സിന്‍റെ വിജയലക്‍ഷ്യം മറികടക്കാന്‍ പാകിസ്ഥാനായില്ല. 182 റണ്‍സിന് പാക് വെല്ലുവിളി അവസാനിച്ചു.

19 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ ഓസീസിന്‍റെ മൂന്നാം ലോകകിരീടമാണിത്. 87-88ല്‍ സ്വന്തം നാട്ടിലും 2001-02വില്‍ ഇതേ വേദിയിലുമായിരുന്നു ഓസീസ് യുവനിരയുടെ മുന്‍ ലോകകിരീട നേട്ടങ്ങള്‍. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസിനെ കീത്ത് (25), ഫ്ലൊറോസ് (35), അം‌സ്ട്രോംഗ് (37), റിച്ചാര്‍ഡ്സണ്‍ (44), ട്രിഫിറ്റ് (21) എന്നിവര്‍ ചേര്‍ന്നാണ് ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്.

പാകിസ്ഥാന് വേണ്ടി സര്‍മാ‍ദ് ബാട്ടി മൂന്നു വിക്കറ്റ് വീഴ്ത്തി. മറിപടി ബാറ്റിംഗില്‍ പാകിസ്ഥാ‍ന് തുടക്കത്തിലേ ഓപ്പണര്‍ അഹ്‌സന്‍ അലി (2)യുടെ വിക്കറ്റ് നഷ്ടമായെങ്കിലും ബാബര്‍ ആസം (28), അഹമ്മദ് ഷെഹ്സാദ് (36), അസീം ഗുമാന്‍ (41), റമീസ് അസീസ് (21) എന്നിവര്‍ ചേര്‍ന്ന് കിരീടത്തോട് അടുപ്പിച്ചെങ്കിലും നാലു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ഹാസില്‍‌വുഡും മൂന്നു വിക്കറ്റെടുത്ത ഡോറനും ചേര്‍ന്ന് പാക് മോഹങ്ങള്‍ എറിഞ്ഞു തകര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :