യോഗ്യതാ റൌണ്ടിലെ കിതപ്പിനും സന്നാഹ മത്സരങ്ങളിലെ കുതിപ്പിനും ശേഷം അര്‍ജന്‍റീന ഫുട്ബോള്‍ ടീം പരിശീലകനും ഇതിഹാസ താരവുമായ മറഡോണ ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. 2008 നവംബറില്‍ സ്കോട് ലന്‍ഡിന്തിരായ മത്സരത്തില്‍ പരിശീലകനായി സ്ഥാനമേറ്റെടുത്തശേഷം എതാണ്ട് 90 താരങ്ങളെയാണ് മറഡോണ ഇതുവരെ പരീക്ഷിച്ചത്. ഇവരില്‍ നിന്ന് മികച്ച 23 പേരെ കണ്ടെത്തുക എന്നതായിരിക്കും ഇനി മറഡോണയുടെ ലക്ഷ്യം.
എല്ലാവരും ആരോപിക്കുന്നത് ഞാന്‍ ഒരുപാട് താരങ്ങളെ പരീക്ഷിച്ചുവെന്നാണ്. എല്ലാവരുടെയും കളിയെക്കുറിച്ച് എനിക്കറിയണമായിരുന്നു. ആദ്യം ലോകകപ്പിനുള്ള 30 പേരെ കണ്ടെത്തുകയും അതില്‍ നിന്ന് 23 പേരെ ദക്ഷിണാഫ്രിക്കയിലേക്ക് അയക്കുകയുമാണ് തന്‍റെ അടുത്ത ലക്ഷ്യമെന്നും കോസ്റ്റോറിക്കയ്ക്കെതിരായ സൌഹൃദ മത്സരത്തിനു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് മറഡോണ പറഞ്ഞു.
മറഡോണയുടെ 23 അംഗ ടീമില്‍ ഭൂരിപക്ഷവും യൂറോപ്പില്‍ കളിക്കുന്ന താരങ്ങളായിരിക്കുമെന്നാണ് സൂചന. പ്രാദേശിക ലീഗില്‍ കളിക്കുന്ന താരങ്ങള്‍ വേണ്ടത്ര മികവ് പുലര്‍ത്താത്തതാണ് ഇതിന് കാരണം. എന്നാല്‍ ഇന്ന് കോസ്റ്റോറിക്കയ്ക്കെതിരായ മത്സരത്തിനുശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂവെന്ന് മറഡോണ വ്യക്തമാക്കി.
സ്ത്രീകള്‍ക്കെതിരായ മോശം പരാമര്‍ശത്തിന്‍റെ പേരില്‍ ഫിഫ തന്നെ വിലക്കിയ രണ്ട് മാസം വേദനാജനകമായിരുന്നുവെന്ന് മറഡോണ പറഞ്ഞു. തന്നെ വിലക്കി കളിക്കാരില്‍ നിന്നകരറ്റരുതെന്നും പിഴ അടക്കാന്‍ തയ്യാറാണെന്നും ഫിഫയോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും മറഡോണ പറഞ്ഞു.