ബ്ലോഗുകളെ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം പടരുന്നു. രാജ്യത്തെമ്പാടുമുള്ള ബ്ലോഗര്‍മാരും വായനക്കാരും തങ്ങളുടെ പ്രതിഷേധം സൈബര്‍ മാര്‍ഗ്ഗങ്ങളിലൂടെ അറിയിച്ചുകൊണ്ടിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കി സൈബര്‍ ലോകത്ത് അടിയന്തിരാവസ്ഥ കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്നുമുള്ള സന്ദേശങ്ങള്‍ ട്വിറ്ററിലും മറ്റ് സാമൂഹ്യശൃംഖല സൈറ്റുകളിലും നിറഞ്ഞുകഴിഞ്ഞു.
പത്രങ്ങളുടെയും ചാനലുകളുടെയും കാര്യത്തില്‍ നടപ്പില്‍ വരുത്താന്‍ സാധിക്കാതിരുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ സൈബര്‍ വിവര വിനിമയത്തില്‍ കോണ്ടുവരുമെന്ന ഭയപ്പാടിലാണ് ബ്ലോഗര്‍മാര്‍ക്കുള്ളത്. രാജ്യത്തെ അഭിപ്രായ രൂപികരണത്തില്‍ വലിയ പങ്കാണ് നിലവില്‍ ബ്ലോഗുകളും സാമൂഹ്യശൃംഖലാ സൈറ്റുകളും വഹിച്ചുകൊണ്ടിരിക്കുന്നത്. ഇടത്തരക്കാര്‍ക്കിടയില്‍ ഇതിനുള്ള സ്വാധീനം വ്യവസ്ഥയ്ക്കകത്തെ വലിയൊരു വിഭാഗത്തെ അസ്വസ്ഥമാക്കുന്നുണ്ടെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
വിവരസങ്കേതിക നിയമത്തിന്‍റെ (2008ലെ ) ചില പ്രൊവിഷനുകള്‍ വിപുലീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് വിവാദവിഷയമായിരിക്കുന്നത്. വാണിജ്യ താല്‍പ്പര്യങ്ങളോടെ ഇന്‍റര്‍നെറ്റില്‍ നിലകൊള്ളുന്ന ആമസോണ്‍, പേപാല്‍, ബി എസ് എന്‍ എല്‍ തുടങ്ങിയ ഇന്‍റര്‍മീഡിയറികളുടെ വിഭാഗത്തില്‍ ബ്ലോഗുകളെയും പെടുത്താമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ട് വെക്കപ്പെട്ടിരിക്കുന്നത്. ഇത് പ്രാവര്‍ത്തികമായാല്‍ പ്രസ്തുത കമ്പനികളുടെ പ്രസിദ്ധീകരണങ്ങളെ നിയന്ത്രിക്കാന്‍ നടപ്പാക്കിയ കടുത്ത നിയമ നിയന്ത്രണങ്ങള്‍ ബ്ലോഗുകള്‍ക്കും ബാധകമാകും. ഉത് അഭിപ്രായ സ്വാതന്ത്ര്യത്തെ സാരമായിത്തന്നെ ബാധിക്കും.
അതേസമയം പ്രശ്നത്തില്‍ പൊതുജനാഭിപ്രായം രൂപീകരിക്കുകയാണ് ലക്‍ഷ്യം വെയ്ക്കുന്നതെന്നും നിര്‍മാണാത്മകമായ അഭിപ്രായങ്ങള്‍ വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.