പരിധിയില്ലാ മ്യൂസികുമായി ബിഎസ്എന്‍എല്‍

മുംബൈ| WEBDUNIA|
രാജ്യത്തെ പൊതുമേഖലയിലെ ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡും ഡിജിറ്റല്‍ മ്യൂസിക് വിതരണ കമ്പനിയായ ഡിജിറ്റല്‍ മീഡിയയുമായി ഒന്നിക്കുന്നു. ബി എസ് എന്‍ എല്‍ വരിക്കാര്‍ക്ക് പരിധിയില്ലാ മ്യൂസിക് ഡൌണ്‍ലോഡിംഗ് സേവനം നല്‍കുന്നതിനാണ് പദ്ധതി കൊണ്ട് ലക്‍ഷ്യമിടുന്നത്. ബി എസ് എന്‍ എല്‍ ഡോറ്റ് ഹംഗമ എന്ന് വെബ്സൈറ്റ് വഴിയായിരിക്കും മ്യൂസിക് ഡൌണ്‍ലോഡിംഗ് സേവനം നല്‍കുക.

മാസ വരിസംഖ്യ നല്‍കി ഉപയോഗിക്കാവുന്ന സേവനം ബി എസ് എന്‍ എല്‍ ഉപഭോക്താക്കള്‍ക്ക് മാത്രമെ ലഭ്യമാകൂ. പരിധിയില്ലാ മ്യൂസിക് ഡൌണ്‍ലോഡിംഗ് സേവനത്തിന് മാസത്തില്‍ 149 രൂപയും പരിധിയില്ലാ ഗെയിം ഡൌണ്‍ലോഡിംഗിന് മാസത്തില്‍ 49 രൂപയുമാണ് ഈടാക്കുക.

പദ്ധതിയുടെ തുടക്കത്തില്‍ ഏകദേശം 65,000 മ്യൂസികുകള്‍ ഡൌണ്‍ലോഡിംഗ് ലഭിക്കും. പുതിയ ആല്‍ബങ്ങള്‍, രണ്ടായിരത്തോളം മ്യൂസിക് വീഡിയോകള്‍ എന്നവയെല്ലാം ബി എസ് എന്‍ എല്‍ വരിക്കാര്‍ക്ക് ആസ്വദിക്കാനാകും. ഇത്തരം സേവനം നല്‍കാനായി ഹംഗമ അമ്പതോളം മ്യൂസിക് കമ്പനികളുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. യാഷ് രാജ്, ടി-സീരീസ്, എറോസ് എന്നീ കമ്പനികളില്‍ നിന്നൊക്കെ ഹംഗമ മ്യൂസിക് വാങ്ങുന്നുണ്ട്.

രാജ്യത്തെ നാലു ദശലക്ഷം ബി എസ് എന്‍ എല്‍ ബ്രോഡ്ബാന്‍ഡ് വരിക്കാരുണ്ടെന്നും അതിനാല്‍ തന്നെ ബി എസ് എന്‍ എലുമായുള്ള പങ്കാളിത്തത്തിന് വന്‍ വിലയാണ് നല്‍കുന്നതെന്ന് ഹംഗമ സി ഇ ഒ നീരജ് റോയ് പറഞ്ഞു. പദ്ധതി ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ന്‍ തുടങ്ങുമെന്ന് ബി എസ് എന്‍ എല്‍ അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :