ലോകത്തെ മുന്‍നിര സെല്‍ഫോണ്‍ നിര്‍മ്മാണ കമ്പനിയായ നോകിയ പുതിയ മൂന്ന് എക്സ്പ്രസ് മ്യൂസിക് ഫോണുകള്‍ പുറത്തിറക്കി. 5730, 5330, 5030 എന്നീ മൂന്ന് നമ്പറുകളിലായാണ് പുതിയ മൂന്ന് എക്സ്പ്രസ് മ്യൂസിക് സെറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്.
ക്യുഡബ്ലിയുഇആര്‍ടിവൈ കീപാഡോടു കൂടിയ 5730 എക്സ്പ്രസ് മ്യൂസിക് സെറ്റില്‍ 3.2 മെഗാപിക്സല്‍ ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. ‘എക്സ്പ്രസ് ഹോംസ്ക്രീന്‍’ എന്ന പുതിയ സംവിധാനമുള്ള ഈ സെറ്റില്‍ വിഫി, ജിപിഎസ് സേവനങ്ങളും ലഭ്യമായിരിക്കും. ഗെയിം കളിക്കാന്‍ പ്രത്യേകം കീകള്‍ നല്‍കിയിട്ടുള്ള ഈ സെറ്റിന് 18, 176 രൂപ വിലവരും.
മറ്റൊരു മോഡലായ 5330 എക്സ്പ്രസ് മ്യൂസിക് സെറ്റിലെ ബാറ്ററി ഏറെ ഗുണമേന്മയുള്ളതായിരിക്കും. സാധാരണ കീപാഡുമായി ഇറങ്ങുന്ന ഈ സ്ലഡര്‍ ഫോണിന് ഏകദേശം 10,400 രൂപ വിലവരുമെന്നാണ് കരുതുന്നത്. എക്സ്പ്രസ് റേഡിയോയുമായി ഇറങ്ങുന്ന 5030 എക്സ്പ്രസ് മോഡലില്‍ മികവാര്‍ന്ന എഫ് എം റസീവര്‍ ലഭ്യമായിരിക്കും. എഫ് എം ശ്രോതാക്കള്‍ക്കായി പുറത്തിറക്കുന്ന ഈ സെറ്റിന് 2,615 രൂപ വില നല്‍കേണ്ടിവരും.