ജൂണില്‍ മൊബൈല്‍ പ്രേമികളെ വലയിലാക്കിയ ഒന്‍പത് സ്മാര്‍ട്ട് ഫോണുകള്‍

വ്യത്യസ്ഥമായ സവിശേഷതകളോടെയാണ് ഈ മാസത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിയിരിക്കുന്നത്‍.

സ്മാര്‍ട്ട്ഫോണ്‍, ജുണ്‍,  smartphone, june
സജിത്ത്| Last Updated: ചൊവ്വ, 28 ജൂണ്‍ 2016 (18:12 IST)
വ്യത്യസ്ഥമായ സവിശേഷതകളോടെയാണ് ഈ മാസത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിയിരിക്കുന്നത്‍. ആരേയും ആകര്‍ഷിക്കുന്ന രീതിയിലാണ് ഓരോ ഫോണിന്റേയും രൂപകല്പന. ബജറ്റ് ഫോണുകള്‍ മുതല്‍ ഉയര്‍ന്ന വിലക്ക് ലഭ്യമാകുന്ന നിരവധി ഫോണുകള്‍ ഈ മാസം വിപണിയിലെത്തിയിട്ടുണ്ട്. ഏതൊക്കെയാണ് അവയെന്ന് നോക്കാം.

എല്‍ജി ജി5:

ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 820പ്രൊസ്സസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന്റെ പ്രധാന സവിശേഷത അലുമിനയം മെറ്റലില്‍ നിര്‍മ്മിച്ച ബോഡിയാണ്. 4ജി ബി എല്‍‌പിഡിഡിആര്‍ റാമും 32ജി ബി സ്റ്റോറേജുമാണ് ഈ ഫോണിനുള്ളത്. മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 2ടിബി വരെ സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാനും സാധിക്കും. 5.3ഇഞ്ച് ക്വാഡ് എച്ച്ഡി ഐ പി എസ് ക്വാണ്ടം ഡിപ്ലേയാണ് ഫോണിനുള്ളത്. 16എംപി പിന്‍ ക്യാമറയും 8എംപി മുന്‍‌ക്യാമറയുമുള്ള ഈ ഫോണ്‍ ആന്‍ഡ്രോയ്‌ഡ് 6.0 മാര്‍ഷ്മല്ലൊ ഓ എസിലാണ് പ്രവര്‍ത്തിക്കുന്നത്. വില; 52990രൂപ

സോണി എക്‌സ്പീരിയ എക്‌സ് എ:

സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലേക്ക് ജൂണ്‍ മാസത്തില്‍ എത്തിച്ചേര്‍ന്ന പുതിയ അതിഥിയാണ് സോണി എക്‌സ്പീരിയയുടെ എക്‌സ് എ. ആന്‍ഡ്രോയിഡ് മാര്‍ഷ്മാലോ ഓപറേറ്റിംഗ് സിസ്റ്റത്തിലെത്തുന്ന എക്‌സ് എയ്ക്ക് 20,990 രൂപയാണ് വില. 2 ജിബി റാമില്‍ എത്തുന്ന എക്‌സ് എയ്ക്ക് 16 ജിബി ഇന്റേര്‍ണല്‍ മെമ്മറിയും 200 ജിബി എക്‌സ്പാന്റബിള്‍ മെമ്മറിയുമുണ്ട്.
മീഡിയാടെക് എയ്‌ലിയോ പി10 64 ഒക്ടാ കോര്‍ പ്രോസസര്‍ ആണ് എക്‌സ് എയുടെത്. 2300 എംഎഎച്ച് ബാറ്ററിയുമായെത്തുന്ന ഫോണിന് രണ്ട് ദിവസത്തെ ബാറ്ററി ലൈഫ് ആണ് നിര്‍മ്മാതാക്കളുടെ അവകാശം. 5 ഇഞ്ച് ഡിസ്‌പ്ലേയുള്ള എക്‌സ് എയ്ക്ക് 13 മെഗാ പിക്‌സല്‍ റിയര്‍ ക്യാമറയും 8 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. വളരെ മങ്ങിയ പ്രകാശത്തില്‍ പോലും മികച്ച ക്ലാരിറ്റിയും മികച്ച വൈഡ് ആംഗിളും എക്‌സ് എയുടെ ക്യാമറയുടെ പ്രധാന പ്രത്യേകതയാണ്. എഫ് എം റേഡിയോ കൂടിയുള്ള ഫോണ്‍ 4ജി കണക്ടിവിറ്റിയുമായാണ് വിപണി കീഴടക്കാനെത്തുന്നത്.

വണ്‍ പ്ലസ് 3:

കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസോടു കൂടിയ 5 ഇഞ്ച് എച്ച് ഡി ഐ പി എസ് ഡിസ്‌പ്ലേ, ആന്‍ഡ്രോയ്ഡ് 6.0.1 മാഷ്മല്ലോ ഒ എസില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന്റെ രണ്ട് വേരിയന്റുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 32 ജി ബി, 4ജി ബി റാമോട് കൂടിയതും മറ്റൊന്ന് 64 ജി ബി 6ജി ബി റാമുള്ളതും. 16 എം പി പിന്‍ ക്യാമറയും 8 എം പി മുന്‍ ക്യാമറയുമാണ് ഫോണിനുണ്ടായിരിക്കുക. 6 ജി ബി റാമിന്റെ വിശാലതയുള്ള അതിവേഗ സ്മാര്‍ട്ട്‌ഫോണിന്റെ വരവോടെ വണ്‍ പ്ലസ് ആഗോള ഭീമന്മാരായ ആപ്പിളിന് പോലും ഭീഷണിയാകുമെന്നാണ് ടെക് വിദഗ്ധര്‍ വിലയിരുത്തുന്നത്. 1.5 ജിഗാ ഹെട്‌സ് വേഗത നല്‍കുന്ന ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 സിസ്റ്റം ഓണ്‍ ചിപ്പ് പ്രോസസറാണ് വണ്‍ പ്ലസ് 3 സ്മാര്‍ട്ട് ഫോണിന് കരുത്ത് പകരുന്നത്.

വണ്‍ പ്ലസ് 3ക്ക് ഏകദേശം 21,000 രൂപയായിരിക്കും വില. സാംസങ്, ഷവോമി എന്നീ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കൊപ്പം തന്നെയാണ് ലോക മൊബൈല്‍ വിപണിയില്‍ ഇപ്പോള്‍ വണ്‍ പ്ലസ്. ക്രെഡിറ്റ്കാര്‍ഡ്, പേപാല്‍ എന്നിവ വഴി ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഷിപ്പിങ് ചാര്‍ജുകള്‍ ഒന്നും കൂടാതെ മൊബൈല്‍ വീട്ടിലെത്തിക്കാനുള്ള സൌകര്യവും കമ്പനി വഗ്ദാനം ചെയ്യുന്നു.

യു യൂണികോണ്:

മൈക്രോമാക്‌സ് സീരിസിലെ പുതിയ സ്മാർട്‌ഫോൺ യു യൂണികോണ് പുറത്തിറങ്ങി. ഫിംഗർ പ്രിന്റ് സ്‌കാനർ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായാണ് പുതിയ ഫോണിന്റെ വരവ്. ആൻഡ്രോയ്ഡ് ലോലിപോപ്പ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേ, 4 ജി ബി റാം, 32 ജി ബി ഇന്റേണൽ മെമ്മറി, 128 ജിബി മെമ്മറി കാർഡ് സപ്പോർട്ട്, 1.3 ജിഗാഹെർട്‌സ് ഒക്ടകോർ പ്രൊസെസ്സർ, 13 മെഗാപിക്‌സൽ റിയർ ക്യാമറ, 5 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ എന്നിവയാണുള്ളത്.12,999 രൂപയാണ് ഫോണിന്റെ വില.

മോട്ടോ ജി4:

മോട്ടോറോളയുടെ പുതിയ ഫോണ്‍ മോട്ടോ ജി4 വിപണിയിലെത്തി. 5.5 ഇഞ്ച് ഡിസ്‌പ്ലേയും 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 13എം പി പിന്‍ ക്യാമറ, 5എം പി മുന്‍‌ക്യാമറ എന്നീ സവിശേഷതകളുമായാണ് ഫോണ്‍ എത്തിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് മാര്‍ഷ്മല്ലൊയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഈ ഫോണില്‍ കോര്‍ണിങ്ങ് ഗോറില്ല ഗ്ലാസ്സ്3യാണ് ഉപയോഗിച്ചിരിക്കുന്നത്. 3000എം എ എച്ച് ബാറ്ററിയുള്ള ഈ ഫോണിന് 12,499രൂപയാണ് വില.

ഹുവായ് ഹോണര്‍ 5സി:

ഓണർ 5 സി സ്മാർട് ഫോണിന് f / 2.0 അപെർച്ചറോടു കൂടിയ 13 എംപി റിയർ ക്യാമറയാണുള്ളത്. വൈഡ് ആംഗിൾ ലെൻസ്, എൽ ഇ ഡി ഫ്ലാഷ് എന്നീ സവിശേഷതകൾ ചേർന്ന ഓട്ടോ ഫോക്കസ് ക്യാമറയാണിത്‌. ഈ ഫോണിന്റെ 8 എംപി ശേഷിയുള്ള സെൽഫി ഷൂട്ടറിൽ 77 മില്ലീമീറ്റർ വൈഡ് ആംഗിൾ ലെൻസ് സഹായത്തോടെ വിശാലമായ ഷൂട്ടിംഗ് പരിധി ഉൾപ്പെടുത്തിയെത്തിയിരിക്കുന്നു. ഈ ക്യാമറ സെൽഫി ഷൂട്ടിനു ഏറ്റവും അനുയോജ്യമായ ഫോണായി ഓണർ 5സിയെ മാറ്റുന്നു. ഡ്യുവൽ സിം പിന്തുണക്കുന്ന ഓണർ 5 സിയില്‍ ആൻഡ്രോയിഡ് 6.0 മാഷ്മല്ലോ അധിഷ്ഠിതമായ ഇമോഷൻ 4.1 യു ഐ-യിലാണ് പ്രവർത്തിക്കുന്നത്. 2 ജിബി റാമിൽ പ്രവർത്തിക്കുന്ന ഫോണിന്റെ ബാറ്ററി 3000 എം എ എച്ച് ശേഷിയാണ് ഉള്ളത് .16 ജിബി ഇൻബിൽറ്റ് സ്റ്റോറേജോടെ എത്തുന്ന ഫോണിന്റെ സംഭരണശേഷി മൈക്രോഎസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ വികസിപ്പിക്കാന്‍ സാധിക്കും. ഫുൾ യൂണിമെറ്റൽ ബോഡി രൂപകൽപ്പനയോടെയെത്തുന്ന 'ഹുവായ് ഓണർ 5 സി ' 0.5 സെക്കൻറ് എന്ന വളരെ കുറഞ്ഞ സമയം കൊണ്ട് ഫോൺ അൺലോക്ക് ചെയ്യാൻ സഹായിക്കുന്ന 2.0 ഫിംഗർപ്രിന്റ്‌ സ്കാനർ പിന്നിൽ ഘടിപ്പിച്ചാണ് എത്തുന്നത്. ഈ ഫോണിനു 156 ഗ്രാം ഭാരമാണുള്ളത്. 10,999രൂപയാണ് ഈ ഫോണിനുള്ളത്

ഇന്റക്സ് അക്വാ:

2 ജിബി റാമില്‍ എത്തുന്ന ഈ ഫോണിന് 16 ജിബി ഇന്റേര്‍ണല്‍ മെമ്മറിയും 32 ജിബി എക്‌സ്പാന്റബിള്‍ മെമ്മറിയുമുണ്ട്. 2200 എംഎഎച്ച് ബാറ്ററിയുമായെത്തുന്ന ഫോണില്‍ ഫിന്‍‌ഗര്‍ പ്രിന്റ് ടെക്നോളജിയുമുണ്ട്. 5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഈ ഫോണില്‍ 8 മെഗാ പിക്‌സല്‍ റിയര്‍ ക്യാമറയും 5 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. 8999രൂപയാണ് ഫോണിന്റെ വില.

പാനാസോണിക് പി75:

5000എം എ എച്ച് ബാറ്ററിയുമായത്തെന്ന ഈ ഫോണിന് 5990രൂപയാണ് വില. ആന്‍ഡ്രോയ്ഡ് ലോലിപ്പോപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 5ഇഞ്ച് ഡിസ്പ്ലേയും 1ജി ബി റാമും 8ജി ബി ഇന്റേര്‍ണല്‍ സ്റ്റോറേജുമാണ് ഉള്ളത്. മൈക്രോ എസ് ഡി കാര്‍ഡ് വഴി 32ജി ബി വരെ സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്ന ഈ ഫോണിന്റെ പിന്‍‌ക്യാമറ 8എം പിയും മുന്‍‌ക്യാമറ 5എം പിയുമാണ്.

വീഡിയോകോണ്‍ ക്രിപ്റ്റോണ്‍ 3 വി50ജെജി:

ആന്‍ഡ്രോയ്ഡ് മാര്‍ഷ്മല്ലൊയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 5ഇഞ്ച് ഡിസ്പ്ലേയും 3000എം എ എച്ച് ബാറ്ററിയുമാണ് ഉള്ളത്. 2ജി ബി റാമും 16ജി ബി ഇന്റേര്‍ണല്‍ ദ്റ്റോറേജുമുള്ള ഈ ഫോണിന് 10000രൂപയാണ് വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ...

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി
2020ലായിരുന്നു ഇറാന്‍ ആദ്യമായി തങ്ങളുടെ ഭൂഹര്‍ഭ മിസൈല്‍ കേന്ദ്രത്തെ പറ്റിയുള്ള വിവരങ്ങള്‍ ...

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് ...

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായി ഇരിക്കാനാവില്ല, വിദ്വേഷ പരാമർശം നടത്തി യോഗി ആദിത്യനാഥ്
നൂറ് മുസ്ലീം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതരായി ...

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ ...

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം
മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ...

തെറ്റായ ഉത്തരങ്ങള്‍ നല്‍കിയാല്‍ സഹപാഠികളെ അടിക്കാന്‍ ...

തെറ്റായ ഉത്തരങ്ങള്‍ നല്‍കിയാല്‍ സഹപാഠികളെ അടിക്കാന്‍ ഉത്തരവിട്ട അധ്യാപിക അറസ്റ്റില്‍
ഹിമാചല്‍ പ്രദേശിലെ ഷിംലയിലുള്ള ഒരു സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിലാണ് സംഭവം നടന്നത്. ...

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ...

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍
ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ ...