ഗൂഗിള്‍ നിരാശപ്പെടും: വിദഗ്ദര്‍

google
PROPRO
സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ ഗൂഗിളിനു നിരാശപ്പെടേണ്ടി വരുമെന്ന് വിദഗ്ദര്‍. മൂലധനത്തിനായും പരസ്യ സ്ഥാപനങ്ങളേ ഏറ്റെടുക്കാനുമായി വന്‍ തുക ചെലവാക്കുന്ന ഗൂഗിള്‍ സാമ്പത്തീക വര്‍ഷത്തിന്‍റെ നാലാം പാദത്തിലെ ഓഹരി 6.5 ശതമാനമെങ്കിലും കുറയുമെന്നാണ് പ്രവചനം.

വരുമാനം ചിലപ്പോള്‍ 51 ശതമാനമായ 4.827 ബില്യണ്‍ ഡോളര്‍ ഉയരുമെങ്കിലും കൈകോര്‍ത്തിരിക്കുന്ന മറ്റു സൈറ്റുകളിലെ തൊഴിലാളികള്‍ക്ക് നല്‍കുന്ന ശമ്പളത്തിന്‍റെയും പരസ്യത്തിന്‍റെയും ട്രാഫിക്ക് ചര്‍ജ്ജുകള്‍ക്കുമായി ഈടാക്കേണ്ടി വരുന്ന തുക ചിലപ്പോള്‍ ഞെട്ടിച്ചേക്കാമെന്നും വിദഗ്‌‌ദര്‍ പറയുന്നു.

പതിനാല് പാദത്തിലായി ഇതു മൂന്നാം തവണയാണ് വാള്‍ സ്ട്രീറ്റ് വിദഗ്‌ദരുടെ സാമ്പത്തികലാഭ പ്രവചനത്തിനൊപ്പം ഗൂഗിള്‍ എത്താതെ പോകുന്നത്. അതേ സമയം ഇങ്ങനെ ഒരു കാര്യത്തിനുള്ള ലക്ഷണമൊന്നും കാണിന്നില്ലെന്നാണ് ഗൂഗിളിന്‍റെ വിദഗ്‌‌ദര്‍ പറയുന്നത്. എതിരാളികളായ യാഹൂവിനും ഇതു തന്നെയായിരുന്നു സ്ഥിതി.

എന്നാല്‍ സൈറ്റിനൊപ്പം പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ക്കാണ് യാഹൂ മുന്‍ തൂക്കം നല്‍കുന്നതെങ്കില്‍ വെബ്സെര്‍ച്ച് പരസ്യങ്ങള്‍ക്കാണ് ഗൂഗിള്‍ പ്രാധാന്യം നല്‍കുന്നത്. നാലാം പാദത്തില്‍ ഗൂഗിളിന്‍റെ അറ്റാദായം 1.21 ബില്യണ്‍ ഡോളറായിരുന്നു. അതേ സമയം തന്നെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പരസ്യം നല്‍കാമെന്ന കരാറും ഗൂഗിളിനു വിനയാകുകയാണ്.

ന്യൂയോര്‍ക്ക്: | WEBDUNIA| Last Modified വെള്ളി, 1 ഫെബ്രുവരി 2008 (11:34 IST)
മൂന്നു വര്‍ഷം സാമൂഹ്യ സൈറ്റായ മൈ സ്പെസില്‍ പരസ്യം നല്‍കാമെന്ന മൂന്ന വര്‍ഷത്തെ കരാറില്‍ ന്യൂസ് കോര്‍പ്പറേഷനുമായി ഗൂഗിള്‍ ഏര്‍പ്പെട്ടത് 900 ദശലക്ഷം ഡോളറിനായിരുന്നു. പരസ്യ വില്‍പ്പനയുടെ കാര്യത്തില്‍ അമേരിക്കയ്ക്ക് പുറകേ ബ്രിട്ടനിലും രണ്ടാം സ്ഥാനത്തുള്ള ഗൂഗിള്‍ 5 ശതമാനം വളര്‍ച്ചയേ നേടിയിട്ടുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :