ടി സി എസ് ശമ്പളം കുറയ്‌ക്കുന്നു

PROPRO
രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്വേര്‍ കയറ്റുമതിക്കാരായ ടി സി എസ് അവരുടെ ഐ ടി തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്‌ക്കുന്നു. ഒരു ലക്ഷം തൊഴിലാളികള്‍ക്ക് മുകളിലുള്ള ടി സി എസ് തൊഴിലാളികളുടെ ശമ്പളം 1.5 ശതമാനമാണ് നാലാം പാദത്തില്‍ കുറയ്‌ക്കാനിരിക്കുന്നത്.

രണ്ടു തരത്തിലുള്ള ശമ്പള ക്രമമാണ് ടി സി എസ് സാധാരണഗതിയില്‍ പിന്തുടരുന്നത്. 70 ശതമാനം സ്ഥിരീകരിച്ച ശമ്പളവും 30 ശതമാനം പ്രവര്‍ത്തനത്തിന്‍ അനുസരിച്ചുള്ളതും. ഇതില്‍ പ്രവര്‍ത്തനത്തിന് അനുസൃതമായി നല്‍കുന്ന ശമ്പളത്തില്‍ വ്യക്തിപരമായും കമ്പനിയുടേയും പ്രവര്‍ത്തനത്തിന് അനുസരിച്ചാണ് ഈ ശമ്പളം നല്‍കുന്നത്.

കമ്പനിയുടെ നാലാം പാദത്തിലെ വരുമാനം ലക്‍ഷ്യമിട്ടതില്‍ നിന്നും അല്‍പ്പം താഴെയായിരുന്നു. ഇതാണ് ശമ്പളം വെട്ടിക്കുറയ്‌ക്കാനുള്ള തീരുമാനത്തിനു പിന്നില്‍. ടി സി എസ്സിന്‍റെ ജനറല്‍ മാനേജര്‍ പ്രദിപ്താ ഭാഗ്ചി പറയുന്നു.

ന്യൂഡല്‍‌ഹി: | WEBDUNIA|
മൂന്നാം സാമ്പത്തിക പാദത്തില്‍ ജോലിക്കാര്‍ക്ക് നല്‍കേണ്ട തുകയ്‌ക്ക് പകരമായിട്ടാണ് ഈ കുറയ്‌ക്കല്‍. ടി സി എസ്സിന് 1,08,229 ജോലിക്കാരുണ്ട്. മൂന്നാം പാദത്തിലെ 19 ശതമാനം അറ്റാദായം തന്നെ 1,327 കോടിയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :