കേബിള്‍ തകരാര്‍ നെറ്റിനെ ബാധിച്ചു

NET
PROPRO
ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞ ദിവസം നെറ്റ് ഇഴച്ചിലിന്‍റേതായിരുന്നു. ഇന്ത്യയിലേക്കും മദ്ധ്യേഷ്യയിലേക്കും അന്താരാഷ്ട്ര ബന്ധങ്ങള്‍ നല്‍കുന്ന മെഡിറ്ററേനിയന്‍ കടലിനടിയിലെ കേബിളുകള്‍ തകരാറിലായതിനെ തുടര്‍ന്നായിരുന്നു നെറ്റ് വേഗത കുറയാന്‍ കാരണമായത്.

നെറ്റ് വേഗത കുറഞ്ഞത് ഏറെ ബാധിച്ചത് സ്വകാര്യ ഉപഭോക്താക്കളെയായിരുന്നു. അലക്‍സാന്‍ഡ്രിയാ തീരത്ത് ഒരു ഈജിപ്ഷ്യന്‍ കപ്പല്‍ നങ്കൂരമിടുമ്പോള്‍ കടലിനടിയിലെ കേബിള്‍ ശൃംഖലയായ സീ-മീ-വീയിലെ ഇന്ത്യയുടെ ഫ്ലാഗ് കേബിളുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയായിരുന്നു.

കേടുപാടുകള്‍ പരിഹരിക്കുന്നതിന് ബുധനാഴ്ച നാവികരുടെയും സാങ്കേതിക വിദഗ്ദരുടെയും ഒരു സംഘം തകരാര്‍ വന്ന ഭാഗത്തേക്ക് പോയിരിക്കുകയാണ്. പരിഹാരത്തിനായി 10 ദിവസമെങ്കിലും വേണ്ടിവരുമെന്ന് ഫ്ലാഗിന്‍റെ ഉടമസ്ഥരായ റിലയന്‍സ് ഗ്രൂപ്പ് പറഞ്ഞു. പരിഹാര പരിപാടികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല.

എന്നാല്‍ ഈ പ്രശ്‌നം ഇന്ത്യയിലെ ബി പി ഓ കളെ കാര്യമായി ബാധിച്ചില്ല. സംഭവം അറിഞ്ഞ ഉടന്‍ തന്നെ യു കെ പ്രോസസറും യു എസ് പൈപ് ലൈനുമായി ബന്ധിപ്പിക്കാനായത് പ്രശ്‌നം പൊരു പരിധി വരെ ഒഴിവാക്കാനായെന്ന് ഡബ്ല്യൂ. എന്‍. എസ് വക്താവ് പറഞ്ഞു. അതുപോലെ തന്നെ ടി സി എസും മഹീന്ദ്ര ടെക്കുമെല്ലാം പ്രശ്‌നം അവരെ ബാധിച്ചിട്ടില്ലെന്ന് അറിയിച്ചിരിക്കുകയാണ്.

ന്യൂഡല്‍‌ഹി:| WEBDUNIA|
എന്നിരുന്നാലും മദ്ധ്യേഷ്യയിലെ ബിസിനസിനും സ്വകാര്യാവശ്യങ്ങള്‍ക്കും നെറ്റ് ഉപയോഗിക്കുന്നവരെ സംഭവം ബാധിച്ചിരുന്നു. എന്നാല്‍ ഈ സംഭവം ഇന്‍റര്‍നെറ്റ് ബന്ധങ്ങളെയും ടെലി കമ്യൂണിക്കേഷനെയും ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിച്ചത് ഈജിപ്തിലാണെന്ന് കെയ്‌‌റൊയിലെ വിവര സാങ്കേതിക മന്ത്രാലയം പറയുന്നു. എന്നാല്‍ ഈജിപ്തിലെ സ്റ്റോക്ക് മാര്‍ക്കറ്റിനെ ഇതു കാര്യമായി ബാധിച്ചില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :