ട്വന്‍റി-20 ക്രിക്കറ്റിന്‍റെ വര്‍ധിച്ചു വരുന്ന സ്വാധീനം കണക്കിലെടുത്ത് അന്താരാഷ്ട്ര തലത്തില്‍ എകദിന മത്സരങ്ങള്‍ നടത്തുന്നത് ഉപേക്ഷിക്കണമെന്ന് ഓസ്ട്രേലിയന്‍ ലെഗ്‌സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍. ടെസ്റ്റിലും ട്വന്‍റി-20യിലും മാത്രമായി ക്രിക്കറ്റിനെ പരിമിതപ്പെടുത്തണമെന്നും വോണ്‍ വ്യക്തമാക്കി. ബ്രിസ്ബേനില്‍ നടന്ന ‘സ്പിന്‍ സമ്മിറ്റി’ലാണ് വോണ്‍ എകദനിങ്ങള്‍ വേണ്ടെന്ന് അഭിപ്രായപ്പെട്ടത്.
ക്രിക്കറ്റിന്‍റെ യഥാര്‍ത്ഥ വെല്ലുവിളി നമുക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ കാണാനാകും. അക്രമണൊത്സുക ക്രിക്ക ട്വന്‍റി-20യിലും. പിന്നെ എന്തിനാണ് ഏകദിന ക്രിക്കറ്റെന്നും വോണ്‍ ചോദിച്ചു. ഓസീസ് കളിക്കാര്‍ സ്വന്തം മേഖലയ്ക്കും ക്ലബ്ബിനും വേണ്ടി കളിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തണമെന്നും വോണ്‍ പറഞ്ഞു.
ട്വന്‍റി-20 ക്രിക്കറ്റിന്‍റെ വരവോടെ ടെസ്റ്റ് ക്രിക്കറ്റ് മരണാസന്നമായെന്ന അഭിപ്രായങ്ങള്‍ക്കിടെയാണ് വോണിന്‍റെ വ്യത്യസ്തമയ അഭിപ്രായ പ്രകടനം വന്നിരിക്കുന്നത്.