കളിക്കാര്‍ ടെസ്റ്റ് ഉപേക്ഷിച്ചേക്കാം: കിര്‍സ്റ്റണ്‍

ജോഹ്നാസ്‌ബര്‍ഗ്| WEBDUNIA|
പണക്കൊഴുപ്പ് നിറഞ്ഞ ഇന്ത്യന്‍ പ്രീയര്‍ ലീഗില്‍ കളിക്കാനായി ഭാവിയില്‍ കൂടുതല്‍ കളിക്കാര്‍ ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ തയ്യാറാവുമെന്ന് ഇന്ത്യന്‍ കോച്ച് ഗാരി കിര്‍സ്റ്റണ്‍. അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ ഇംഗ്ലണ്ട് ഓള്‍ റൌണ്ടര്‍ ആന്‍ഡ്ര്യു ഫ്ലിന്‍റോഫ് എടുത്ത തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കിര്‍സ്റ്റണ്‍.

ഒരു ടെസ്റ്റില്‍ കളിച്ച് 25 ഓവര്‍ എറിയുന്നതിനേക്കാള്‍ ഒരാഴ്ചയില്‍ നാലോവര്‍ എറിഞ്ഞ് ടെസ്റ്റിന്‍റെ മൂന്നിരട്ടി സമ്പാദിക്കാനാവുമെങ്കില്‍ കളിക്കാര്‍ അതിനെ തയ്യാറാവുകയുള്ളു. ഇത് സ്വാഭാവികമാണ്. തന്‍റെ ശരീരത്തിന് കൂടുതല്‍ സമ്മര്‍ദ്ദം ഏല്‍പ്പിക്കാതെ കൂടുതല്‍ സമ്പാദിക്കാനുളള മാര്‍ഗം മുന്നിലുള്ളപ്പോല്‍ ഫ്ലിന്‍റോഫിനെപ്പോലൊരു താരത്തിന്‍റെ തീരുമാനത്തെ ആര്‍ക്കും കുറ്റം പറയാനാവില്ല.

ടെസ്റ്റ് ക്രിക്കറ്റിനെ ക്രിക്കറ്റിന്‍റെ മുഖ്യ രൂപമായി കാണാന്‍ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനായുള്ള നടപടികള്‍ കൈക്കൊളളണം. ഇന്ത്യ ഈ വര്‍ഷം ആറ് ടെസ്റ്റ് മാത്രമാണ് കളിച്ചത്. ടെസ്റ്റ് ക്രിക്കറ്റിനെ രക്ഷിക്കാന്‍ ഇത് മതിയോ എന്നും കിര്‍സ്റ്റണ്‍ ചോദിച്ചു.

പരമ്പരകളില്‍ എകദിന മത്സരങ്ങള്‍ക്ക് പകരം കൂടുതല്‍ ട്വന്‍റി-20 മത്സരങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. അടുത്ത വര്‍ഷം ട്വന്‍റി-20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യക്ക് ട്വന്‍റി-20 മത്സരങ്ങള്‍ കളിക്കാനാവില്ല എന്നത് ഒരു പരിമിതിയാണ്. ഇത് പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും കിര്‍സ്റ്റണ്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :