കശുവണ്ടി ബിസിനസ് തകര്‍ക്കാന്‍ ഹാക്കിംഗ്; ബ്രോക്കര്‍ പിടിയില്‍

കൊല്ലം| WEBDUNIA|
PRO
കശുവണ്ടി ഫാക്ടറി ഉടമയുടെ ഇ-മെയിലില്‍ നുഴഞ്ഞുകയറി കോടിക്കണക്കിനു രൂപയുടെ ഓര്‍ഡറുകള്‍ തട്ടിയെടുത്തത് സംബന്ധിച്ച കേസിലെ പ്രതി പൊലീസ് പിടിയിലായി.

കൊല്ലം വടക്കേവിള സ്വദേശിയായ കാഷ്യൂ ബ്രോക്കര്‍ ബിജുവാണ്‌ പൊലീസ് പിടിയിലായത്. കിളിക്കൊല്ലൂരിലെ ടേസ്റ്റി നട്സ് ഇന്‍ഡസ്ട്രീസ് ഉടമ നൌഫലിന്‍റെ ഇ-മെയില്‍ വിലാസത്തില്‍ നുഴഞ്ഞ് പാസ് വേഡ് മനസ്സിലാക്കുകയും ബിജു വിവിധ കമ്പനികള്‍ക്കായി നല്‍കുന്ന ഓര്‍ഡറുകള്‍ മനസ്സിലാക്കുകയായിരുന്നു.

അതിലും കുറഞ്ഞ തുകയ്ക്ക് ഓര്‍ഡര്‍ നല്‍കി വ്യാപാരം സ്വന്തമാക്കിയാണ്‌ ബിജു തട്ടിപ്പു നടത്തിവന്നിരുന്നത്. ഇത്തരത്തില്‍ കോടിക്കണക്കിനു രൂപയുടെ ബിസിനസ് ആണ്‌ നൌഫലിനു നഷ്ടമായത്.

കഴിഞ്ഞ ഒരു കൊല്ലത്തോളമായി സ്ഥിരമായി തനിക്കുണ്ടാകുന്ന ഓര്‍ഡര്‍ നഷ്ടം മനസ്സിലാക്കിയ നൌഫല്‍ പൊലീസിലെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കൊല്ലം എസിപി കൃഷ്ണകുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനൊടുവിലാണ്‌ ബിജുവിന്‍റെ തട്ടിപ്പ് മനസ്സിലാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :