ഇന്‍റെക്സ് ഹാന്‍ഡ്സെറ്റ് പുറത്തിറക്കി

PROPRO
മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മ്മാതക്കളായ ഇന്‍റെക്സ് പുതിയ മള്‍ട്ടി മീഡിയ ഹാന്‍ഡ്സെറ്റുകള്‍ പുറത്തിറക്കി. ഐ.എന്‍ 3333 സീരീരില്‍ പുറത്തിറക്കിയിരിക്കുന്ന ഈ ഹാന്‍ഡ്സെറ്റില്‍ 260കെ കളര്‍ പാറ്റേണോട് കൂടിയ 2 ഇഞ്ച് ഐ.എഫ്.ടി സ്ക്രീനാണുള്ളത്. ബാര്‍ ടൈപ്പ് ഫോണായ ഐ.എന്‍ 3333യില്‍ 1.3 മെഗാപിക്സല്‍ കാമറയും വീഡിയോ ഷെയറിങ്ങ് ഓപ്ഷനും ഉണ്ട്.

ഇന്‍റഗ്രേറ്റഡ് വെബ് കാമറയുള്ള ഈ മോഡലില്‍ ഉപയോഗിച്ചിട്ടുള്ള യു.എസ്.ബി പോര്‍ട്ട് പെന്‍ ഡ്രൈവ് ആയും ഉപയോഗിക്കാം. 1000 നമ്പരുകളും 300 മെസേജുകളും ശേഖരിച്ചുവയ്ക്കാനുള്ള ശേഷി ഈ മോഡലിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. എഫ്.എം, മ്യൂസിക് പ്ലെയര്‍, സൌണ്ട് റെക്കോര്‍ഡര്‍ എന്നിവയാണ് ഈ മോഡലിന്‍റെ മറ്റ് സവിശേഷതകള്‍.

നേരത്തെ പുറത്തിറക്കിയ ഐ.എന്‍ 2020, ഐ.എന്‍ 2222 എന്നീ മോഡലുകളുടെ വിജയത്തെ തുടര്‍ന്നാണ് കമ്പനി പുതിയ സെറ്റ് രംഗത്തിറക്കുന്നത്. ജി.പി.ആര്‍.എസ് വഴിയും ബ്ലൂടൂത്ത് വഴിയും ഡേറ്റ ഡൌണ്‍ലോഡ് ചെയ്യുകയോ കൈമാറ്റം നടത്തുകയോ ചെയ്യാവുന്നതാണ്. നവീന രീതിയിലുള്ള മ്യൂസിക് ബട്ടണുകള്‍, വണ്‍ ടച്ച് കാമറ, പുതിയ എഫ്.എം ബട്ടണ്‍ എന്നിവ ഉപയോക്താക്കള്‍ ശരിക്കും മള്‍ട്ടിമീഡിയ അനുഭവം പകരുന്നതാണെന്ന് കമ്പനി അവകാശപ്പെടുന്നു.

WEBDUNIA|
ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ മെനുവും മെസേജിങ്ങും സാധ്യമാണ്. നാല് നവീന ഗെയിമുകളും ഈ പുതിയ മോഡലില്‍ ലഭ്യമാണ്. ബാര്‍ ഫോണിന്‍റെ വില ഇപ്പോള്‍ 5,000 രൂപയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :