ഐ ബി എം ലാഭവിഹിതം 25% വര്‍ധിപ്പിച്ചു

WDWD
ആഗോള സാമ്പത്തികമാന്ദ്യത്തിനിടയിലും ഹാര്‍‌‌ഡ്‌വെയര്‍‍, സോഫ്റ്റ‌വെയര്‍ നിര്‍മാതാക്കളായ ഐ ബി എം ലാഭ ഹിതത്തില്‍ 25 ശതമാനം വര്‍ധന പ്രഖ്യാപിച്ചു. ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗത്തിലാണ് സാമ്പത്തിക വര്‍ഷത്തിന്‍റെ ഈ പദത്തില്‍ ഓരോ ഓഹരിയ്ക്കും 50 ശതമാനം ലാഭവിഹിതം നല്‍കാന്‍ ഡയറക്ടര്‍മാര്‍ തീരുമാനിച്ചത്.

കഴിഞ്ഞ നാലു പാദങ്ങളിലും ലാഭവിഹിതം 40 ശതമാനമായിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഐ ബി എമ്മിന്‍റെ അറ്റാദായത്തില്‍ 26 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഓഹരികള്‍ തിരിച്ചുവാങ്ങാനായി 12 ബില്യണ്‍ ഡോളര്‍ മാറ്റിവയ്ക്കാന്‍ ഐ ബി എം ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്ക്| WEBDUNIA|
അതേ സമയം ഓഹരി ഉടമകളുടെ യോഗം നടക്കുമ്പോള്‍ ഐ ബി എമ്മിന്‍റെ വിദേശരാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെയും ചില അമേരിക്കന്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതിനെതിരെയും പുറത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം അരങ്ങേറി. വാര്‍ഷിക പൊതുയോഗത്തിനു പുറമെ ഓഹരി ഉടമകള്‍ ആഗ്രഹിക്കുന്ന പക്ഷം അടിയന്തര പൊതുയോഗം ചേരാമെന്ന പ്രമേയവും ഓഹരി ഉടമകളുടെ യോഗം തളളി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :