'അരുണ്‍ സരിന്‍' ബ്രിട്ടണില്‍ ഒന്നാമത്

PROPRO
ബ്രിട്ടണിലെ സങ്കേതിക-ടെലികോം മേഖലകളിലെ ശക്തനായ വ്യവസായി എന്ന ബഹുമതി ടെലികോം ഭീമനായ വൊഡഫോണിന്‍റെ സി ഇ ഒയും ഇന്ത്യന്‍ വംശജനുമായ അരുണ്‍ സരിന്. ഒരു ബ്രിട്ടീഷ് പത്രമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. 10 മേഖലകളില്‍ നിന്നുള്ള 1000 വ്യവസായികളില്‍ നിന്നാണ് മികച്ച നൂറുപേരെ വീതം തെരഞ്ഞെടുത്തത്.

ഇന്‍റര്‍നെറ്റ് സേര്‍ച്ച് എഞ്ചിന്‍ ഭീമന്‍‌മാരായ ഗൂഗിളിന്‍റെ യൂറോപ്പ്, മധ്യേഷ്യ, ആഫ്രിക്ക മേഖല പ്രസിഡന്‍റും ഇന്ത്യന്‍ വംശജനുമായ നികേഷ് അറോറ സങ്കേതിക-ടെലികോം മെഖലയിലെ വ്യവസായികളുടെ പട്ടികയില്‍ നാലാം സ്ഥാനം നേടി.

റീട്ടെയില്‍, ഫുഡ്, എനര്‍ജി, യൂട്ടിലിറ്റീസ്, ബാങ്കിങ്ങ് എന്നീ മേഖലകളിലെ മികച്ച നൂറു വ്യവസായികളുടെ പട്ടിക മാത്രമേ ഇതുവരെ പുറത്തുവിട്ടിട്ടുള്ളൂ. സരീനും അറോറയ്ക്കും പുറമെ ഇതേ മേഖലയില്‍ നിന്ന് രണ്ട് ഇന്ത്യന്‍ വംശജര്‍ കൂടി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ബി ടി ഗ്രൂപ്പിന്‍റെ ഫിനാന്‍‌സ് ഡയറക്ടര്‍ ഹനീഫ് ലലാനിയും(22 മത്), കോള്‍ട്ട് ടെലികോ സി ഇ ഒ രാകേഷ് ബാസിനും‍(75 മത്).]

ലണ്ടന്‍| WEBDUNIA| Last Modified വ്യാഴം, 24 ഏപ്രില്‍ 2008 (18:31 IST)
ഇന്ത്യന്‍ വംശജനായ അന്‍ഷു ജെയിനാണ് ബാങ്കിങ്ങ് ഇന്‍ഷൂറന്‍സ് രംഗത്തെ മൂന്നാമത്തെ ശക്തനായ വ്യവസായി .ജെ പി മോര്‍ഗന്‍ ബാങ്കിന്‍റെ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഗ്ലോബല്‍ ഇന്‍‌വസ്റ്റ്‌മെന്‍റ് ഹെഡായ വിശ്വാസ് രാഘവന്‍ ഇതേ മേഖലയില്‍ 49മതെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :