അറബ് ലീഗ് ഇസ്രാ‍യേലില്

ടെല്‍ ‌അവീവ്| WEBDUNIA|
മധ്യേഷ്യന്‍ സമാധാന ദൌത്യവുമായി ബന്ധപ്പെട്ട് അറബ് ലീഗ് പ്രതിനിധി അംഘം ഇസ്രായേല്‍ സന്ദര്‍ശിക്കുന്നു. ആദ്യമായാണ് അറബ് ലീഗ് പ്രതിനിധി സംഘം ഇസ്രാ‍യേല്‍ സന്ദര്‍ശിക്കുന്നത്.

ഇസ്രാ‍യേല്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മര്‍ട്ടുമായി ഈജിപ്തിന്‍റെയും ജോര്‍ദ്ദാന്‍റെയും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തും. ഇസ്രാ‍യേലിനെ അംഗീകരിച്ചിട്ടുളള അറബ് രാജ്യങ്ങളാണിവ.

ഇസ്രാ‍യേലുമായി സമാധാനത്തിനുള്ള പുതിയ നിര്‍ദ്ദേശം അറബ് ലീഗ് സംഘം മുന്നോട്ട് വയ്ക്കും. മുന്‍പ് ഇസ്രാ‍യേല്‍ ഈ പദ്ധതിയോട് താല്പര്യം പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും നിലവില്‍ പദ്ധതിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുണ്ട്.

മധ്യേഷ്യയില്‍ സമാധാനം കൈവരുത്തുന്നതിനുള്ള പ്രതീക്ഷ കാണുന്നുണ്ടെന്ന് വെസ്റ്റ് ബാങ്ക് സന്ദര്‍ശനത്തിന് ശേഷം മധ്യേഷ്യന്‍ സമാധാന ദുതന്‍ ടോണി ബ്ലെയര്‍ നേരത്തേ പറഞ്ഞിരുന്നു. പുതിയ പദ്ധതി പ്രകാരം ഇസ്രായേലും എല്ലാ അറബ് രാജ്യങ്ങളുമായി നയതന്ത്ര ബന്ധം സ്ഥാപിക്കും. പകരം ഇസ്രായേല്‍ അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് പിന്മാ‍റും. പലസ്തീന്‍ രാജ്യം രൂപീകരിക്കുന്നതും അഭയാര്‍ത്ഥി പ്രശ്നം പരിഹരിക്കുന്നതും പദ്ധതിയിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :