കോപ്പിറൈറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചീക്ക്‌സുമായി യൂട്യൂബ്

അഭിറാം മനോഹർ| Last Modified വ്യാഴം, 18 മാര്‍ച്ച് 2021 (17:15 IST)
ഒരു ഉപഭോക്താവ് പ്രസിദ്ധീകരിക്കുന്ന വീഡിയോയിൽ പകര്‍പ്പവകാശ പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ പുതിയ സംവിധാനം ഒരുക്കി യൂട്യൂബ്. ചീക്ക്‌സ് എന്നാണ് ഈ സംവിധാനത്തിന് യൂട്യൂബ് നൽകിയിരിക്കുന്ന പേര്. ഒരു വീഡിയോ അപ്ലോഡ് ചെയ്യുമ്പോള്‍ അത് അപ്ലോഡ് ചെയ്യുന്നയാള്‍ക്ക് അപ്പോള്‍ തന്നെ അതില്‍ കോപ്പിറൈറ്റ് പ്രശ്‌നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനമാണിത്.

ഒരു വ്യക്തി യൂട്യൂബിൽ വീഡിയോ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ ചീക്സ് ഓപ്ഷന്‍ ലഭിക്കും.അപ്ലോഡ് ചെയ്യുന്ന വീഡിയോയില്‍ എന്തെങ്കിലും തരത്തിലുള്ള കോപ്പിറൈറ്റ് പ്രശ്നം ഉണ്ടോ എന്ന് ഇത് പരിശോധിക്കും. ചീക്ക്സിന്‍റെ പരിശോധന നടക്കുമ്പോഴും വീഡിയോ ഉടമസ്ഥന് പബ്ലിഷ് ചെയ്യാം. കോപ്പിറൈറ്റ് പ്രശ്‌നമുണ്ടെങ്കിൽ ഉപഭോക്താവിന് അത് അത് നോട്ടിഫിക്കേഷനായി ലഭിക്കും.

നിലവിൽ പരീക്ഷണാര്‍ത്ഥത്തില്‍‍ ലഭിക്കുന്ന ഫീച്ചര്‍ ഉടന്‍ തന്നെ ആഗോളതലത്തില്‍ ലഭ്യമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :