ചോദ്യം പ്രകോപിപ്പിച്ചു, മാധ്യമപ്രവർത്തകർക്ക് നേരെ സാനിറ്റൈസർ തളിച്ച് തായ്‌ലൻഡ് പ്രധാനമന്ത്രി‌: വീഡിയോ

അഭിറാം മനോഹർ| Last Modified വെള്ളി, 12 മാര്‍ച്ച് 2021 (15:37 IST)
ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ചതിനെ തുടർന്ന മാധ്യമപ്രവർത്തകർക്ക് നേരെ തളിച്ച് തായ് പ്രധാനമന്ത്രി പ്രയുത് ചാൻ-ഒച്ച. കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. രാജ്യത്ത് ഭരണഗൂഡത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമോ എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.

എന്നാൽ ചോദ്യത്തിൽ ക്ഷുഭിതനായ പ്രധാനമന്ത്രി സ്വന്തം കാര്യം നോക്കികൊള്ളാൻ ആക്രോശിക്കുകയും പിന്നാലെ സാനിറ്റൈസറെടുത്ത് മുൻനിരയിലിരുന്നവർക്കുമേൽ തളിക്കുകയായിരുന്നു. മുൻ സൈനിക കമാൻഡറായ പ്രയുത് 2014ൽ ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ നേതൃത്വം നൽകിയ വ്യക്തികൂടിയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :