Happy Valentine's Day 2023: ഇന്ന് പ്രണയദിനം

സ്‌നേഹിക്കുക, സ്‌നേഹിക്കപ്പെടുക എന്നതിനേക്കാള്‍ മനോഹരമായ മറ്റൊരു വികാരമില്ല

വാലന്റൈന്‍സ് ഡേ
വാലന്റൈന്‍സ് ഡേ
രേണുക വേണു| Last Modified ചൊവ്വ, 14 ഫെബ്രുവരി 2023 (07:56 IST)

Valentine's Day 2023: ഇന്ന് ഫെബ്രുവരി 14, വാലന്റൈന്‍സ് ഡേ. പ്രണയിക്കുന്നവര്‍ക്കായി ഒരു ദിവസം. പ്രണയത്തിന്റെ പ്രതീകമായി പ്രിയപ്പെട്ടവര്‍ക്ക് ആശംസകളും സമ്മാനങ്ങളും നല്‍കുന്ന മനോഹര ദിവസം. വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും പ്രണയദിനാശംസകള്‍ നേരുന്നു...!

സ്‌നേഹിക്കുക, സ്‌നേഹിക്കപ്പെടുക എന്നതിനേക്കാള്‍ മനോഹരമായ മറ്റൊരു വികാരമില്ല. വാലന്റൈന്‍സ് ഡേ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കാന്‍ സാധിച്ചാല്‍ അതിലും വലിയ സന്തോഷമില്ല. വൃദ്ധനെ പതിനാറുകാരനാക്കുന്ന സ്വര്‍ഗീയ അനുഭൂതിയാണ് പ്രണയം.

ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്ത മനുഷ്യരുണ്ടാകില്ല. പരസ്പരം ഇഷ്ടം തോന്നുകയും പ്രണയത്തിലാകുകയും ചെയ്യുന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. പ്രണയിക്കുന്നത് മനുഷ്യരെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :