Last Modified ബുധന്‍, 7 ഓഗസ്റ്റ് 2019 (13:19 IST)
സൗരോർജ്ജം ഉപയോഗിച്ച് ചാർജ് ചെയ്യാവുന്ന സ്മാർട്ട്‌ഫോണിനെ വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമി. പിന്നിൽ സോളർ പാനൽ ഘടിപ്പിച്ച സ്മാർട്ട്‌ഫോണിനായി ഷവോമി 2018ൽ നൽകിയ അപേക്ഷ ഇന്റലക്‌ച്വൽ പ്രോപ്പർട്ടി ഓഫീസ് അംഗികരിച്ചതായാണ് ടെക്ക് വെബ്സൈറ്റായ ലെറ്റ്സ്‌ഗോ ഡിജിറ്റൽ റിപ്പോർട്ട് ചെയ്യുന്നത്.
ഷവോമി പുറത്തിറക്കുന്ന ഏറ്റവും മികച്ഛ സ്മാർട്ട്‌ഫോണായിരിക്കും സോളാർപാനൽ ഘടിപ്പിച്ച പുതിയ മോഡൽ എന്നാണ് റിപ്പോർട്ടുകൾ. ഫോണിന്റെ ഘടനയെകുറിച്ചുള്ള ചില വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നിൽ ഇരട്ട ക്യാമറകൾക്കായി ഇടം ഒരുക്കിയിട്ടുണ്ട് എന്ന് ടെക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പിന്നിൽ ഫിംഗർപ്രിന്റ് സെൻസറിന് ഇടം നൽകിയിട്ടില്ല എന്നതിനാൽ ഇൻസ്‌ക്രീ ഫിംഗർപ്രിന്റ് സെൻസറാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. ഡിസ്പ്ലേയിൽ നോച്ചില്ല എന്നു മാത്രമല്ല പോപ്പ് അപ് സെൽഫി ക്യാമറക്കുള്ള ഇടവും നൽകിയിട്ടില്ല. അണ്ടർ സ്ക്രീൻ സെൽഫി ക്യാമറയാകും ഫോണിൽ ഉണ്ടാവുക എന്ന സൂചനയാണ് ഇത് നൽകുന്നത്.