1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. WhatsApp Pay may launch by end of this month

'വാട്ട്സ് ആപ്പ് പേ' ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചേയ്ക്കും

വാർത്തകൾ
ഉപയോക്താക്കൾ ഏറെ കാത്തിരുന്ന വാട്ട്സ് ആപ്പിന്റെ പെയ്മെന്റ് സംവിധാനം ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചേയ്ക്കുമെന്ന് റിപ്പോർട്ടുകൾ. സംവിധാനം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങൾ കാാരണ്മ അവതരിപ്പിയ്ക്കാൻ സാധിച്ചിരുന്നില്ല. പരീക്ഷണാടിസ്ഥാനത്തിലായിരിയ്ക്കും ആദ്യഘട്ടത്തിൽ പ്രവർത്തിയ്ക്കുക. മണി കൺടോൾ വെബ്‌സൈറ്റാണ് റിപ്പോർട്ട് പുറത്തുവിട്ടിരിയ്ക്കുന്നത്. 
 
ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നീ സ്വകാര്യ ബാങ്കുകളുടെ പങ്കാളിത്തത്തോടെ വാട്സാപ് പേ വരുന്ന ഉടൻ പ്രവർത്തനം ആരംഭിയ്ക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഡേറ്റാ സുരക്ഷ സംബന്ധിച്ചുള്ള നിബന്ധനകളിൽ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ കാരണം നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അന്തിമ അനുമതി ലഭിക്കാത്തതാണ് വാട്ട്സ് ആപ്പ് പേയ് ഇത്രയും വൈകാൻ കാരണം. 
അടുത്ത ലേഖനം
ഇന്ത്യയിലെ പെട്രോൾ ഡീസൽ ഉപഭോഗത്തിൽ 46 ശതമാനത്തിന്റെ കുറവ്