ശ്രീനു എസ്|
Last Updated:
വ്യാഴം, 30 ജൂലൈ 2020 (08:05 IST)
ഇടക്കിടെ ഫീച്ചറുകള്‍ മാറ്റുന്ന കാര്യത്തില്‍ വാട്‌സാപ്പ് പ്രത്യേക താല്‍പര്യം കാണിക്കാറുണ്ട്. ഇപ്പോള്‍ വാട്‌സാപ്പ് പുറത്തിറക്കാന്‍ പോകുന്ന ഫീച്ചറുകള്‍ സംബന്ധിച്ച വിവരം വാട്‌സാപ്പ് ബീറ്റ ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗ്രൂപ്പുകള്‍ മ്യൂട്ടുചെയ്യുന്ന ഫീച്ചറിലാണ് വാട്‌സാപ്പ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
്
ഗ്രൂപ്പുകള്‍ നിശബ്ദമാക്കി വയ്ക്കാന്‍ എട്ടുമണിക്കൂര്‍, ഒരാഴ്ച, ഒരു വര്‍ഷം എന്നിങ്ങനെയാണ് വാട്‌സാപ്പിലുള്ള സംവിധാനം. ഇതില്‍ ഒരുവര്‍ഷത്തെ മാറ്റി എന്നന്നേക്കുമായി ഗ്രൂപ്പുകളെ മ്യൂട്ട് ചെയ്യാനുള്ള ഓപ്ഷനാണ് വാട്‌സാപ്പ് കൊണ്ടുവരുന്നത്. വാട്‌സാപ്പിന്റെ പുതിയ ആന്‍ഡ്രോയിഡ് പതിപ്പില്‍ പുതിയ ഫീച്ചര്‍ ലഭിക്കും.