മെസേജ് യുവർസെൽഫ്: ഫീച്ചറുമായി വാട്ട്സാപ്പ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 29 നവം‌ബര്‍ 2022 (15:37 IST)
കുറിപ്പുകൾ അയക്കാനും റിമെയ്ൻഡറുകൾ സെറ്റ് ചെയ്യാനും പുതിയ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ച് വാട്ട്സാപ്പ്. പുതിയ ഫീച്ചർ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സന്ദേശങ്ങളും, ചിത്രങ്ങളും,വീഡിയോകളും,ഓഡിയോയും ആപ്പിനുള്ളിൽ സ്വയം പങ്കിടാൻ സാധിക്കും.

ഐഫോൺ,ആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ ഉപഭോക്താക്കൾ എന്നിവർക്ക് പുതിയ ഫീച്ചർ ലഭ്യമാകും. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് ലഭ്യമാകും. പുതിയ അപ്ഡേറ്റിലാകും ഫീച്ചർ ലഭിക്കുക. ഗ്രൂപ്പുകൾ തമ്മിൽ ബന്ധിപ്പിക്കാൻ സാധിക്കുന്ന കമ്മ്യൂണിറ്റി ഫീച്ചറും ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :