മെറ്റ ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 17 നവം‌ബര്‍ 2022 (17:18 IST)
ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. 2016 മുതൽ മെറ്റയിൽ പ്രവർത്തിക്കുകയാണ് സന്ധ്യ.2023 ജനുവരി 1നാണ് സന്ധ്യ ചുമതലയേൽക്കുക.മെറ്റയുടെ ഇന്ത്യ വൈസ് പ്രസിഡന്റ് ആയും സന്ധ്യ ദേവനാഥൻ പ്രവർത്തിക്കും. മെറ്റ ഇന്ത്യ മേധാവി അജിത് മോഹൻ രാജി വെച്ച ഒഴിവിലേക്കാണ് നിയമനം.

മെറ്റ ഇന്ത്യ മേധാവി അജിത് മോഹൻ്റെ രാജിക്ക് പിന്നാലെ വാട്ട്സാപ്പ് ഇന്ത്യ മേധാവി അഭിജിത് ബോസും മെറ്റയുടെ പബ്ലിക് പോളിസി ഡയറക്ടർ രാജീവ് അഗർവാളും കമ്പനി വിട്ടിരുന്നു.
നിലവിലെ
വാട്സാപ്പ് പബ്ലിസി പോളിസി മേധാവി ശിവ്നാഥ് തുക്രാൽ മെറ്റ പോളിസി മേധാവിയാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :