1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. whatsapp payments in india expanded, now users can send money in chat session

ഇനി വാട്സാപ്പ് ചാറ്റിൽ തന്നെ പണമിടപാട് നടത്താം, എല്ലാ യുപിഐ സംവിധാനങ്ങളും ഉപയോഗിക്കാം

Whatsapp
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തില്‍ പണമിടപാട് സാധ്യമാക്കാന്‍ പേയ്‌മെന്റ് സര്‍വീസ് വിപുലീകരിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സാപ്പ്. എല്ലാത്തരത്തിലുള്ള യുപിഎ പേയ്‌മെന്റ് ഓപ്ഷനുകള്‍,ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താന്‍ കഴിയുന്ന വിധമാണ് സംവിധാനം വിപുലീകരിച്ചിരിക്കുന്നത്.
 
ചാറ്റില്‍ നിന്ന് തന്നെ ഷോപ്പിങ്ങിനായി ബിസിനസ് ഇടപാട് നടത്താന്‍ കഴിയും വിധമാണ് സംവിധാനം. രാജ്യത്ത് വാട്ട്‌സാപ്പിന് 50 കോടി ഉപഭോക്താക്കളാണുള്ളത്. ഇതില്‍ 10 കോടി ഉപഭോക്താക്കള്‍ക്ക് മാത്രമാണ് വാട്ട്‌സാപ്പ് പേ വഴി പണമിടപാട് നടത്താനാകു. വാട്ട്‌സാപ്പില്‍ ഷോപ്പിങ് നടത്തുന്നവര്‍ക്ക് ഗൂഗിള്‍ പേ, പേടിഎം പോലുള്ള മറ്റ് യുപിഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് പണമിടപാട് നടത്താന്‍ നിലവില്‍ സാധിക്കും. പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതോടെ വാട്ട്‌സാപ്പില്‍ നിന്ന് കൊണ്ട് തന്നെ ഉപഭോക്താക്കള്‍ക്ക് പണമിടപാട് നടത്താം. വാട്ട്‌സാപ്പില്‍ ബന്ധിപ്പിച്ചിരിക്കുന്ന ഫോണ്‍ നമ്പര്‍ തന്നെയായിരിക്കണം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണ്‍ നമ്പര്‍ എന്ന് മാത്രമാണ് സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള നിബന്ധന.
 
അടുത്ത ലേഖനം
മദ്യപിച്ചെത്തി പരാക്രമം കാണിച്ച എസ്.ഐ ക്ക് സസ്‌പെൻഷൻ: