ഫോട്ടോകളും വീഡിയോയും കണ്ടുകഴിഞ്ഞാൽ ഉടൻ ഡിലീറ്റ് ആകും, പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

അഭിറാം മനോ‌ഹർ| Last Modified ബുധന്‍, 4 ഓഗസ്റ്റ് 2021 (13:27 IST)
ഫോട്ടോകളും വീഡിയോകളും അയച്ചതിന് ശേഷം ഗാലറിയിൽ സേവ് ആകാതെ ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. വ്യൂ വൺസ് എന്ന ഫീച്ചറാണ് കമ്പനി പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.

ഫോട്ടോയും വീഡിയോയും ആർക്കാണോ അയയ്ക്കുന്നത്, അയാൾ കണ്ടുകഴിഞ്ഞാൽ മെസ്സേജ് ഡിലീ‌റ്റ് ആവുന്ന ഓപ്ഷനാണ് വ്യൂ വൺസ്. ഇത്തരത്തിലയക്കുന്ന ഫോട്ടോകളും വീഡിയോകളും ഫോർവേഡ് ചെയ്യാനും സ്റ്റാർ മെസേജ് ചെയ്യാനും സാധിക്കില്ല.

പുതിയ ഈ ആഴ്‌ച്ച മുതലാണ് എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാവുക. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിയാണ് ഇത്തരത്തിലൊരു ഫീച്ചർ പുറത്തിറക്കിയതെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :