കൂടുതൽ സ്വകാര്യത ഉറപ്പ് നൽകി പുതിയ ഫീച്ചർ അവതരിപ്പിച്ച് ‌വാട്‌സ്ആപ്പ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 14 ഡിസം‌ബര്‍ 2021 (18:39 IST)
വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ. ഉപഭോക്താക്കളുടെ ലാസ്റ്റ് സീന്‍ സ്റ്റാറ്റസ് കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്തവരില്‍നിന്ന് മറച്ചുവെക്കുന്ന ഫീച്ചര്‍ ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡിലും ഐഓഎസിലും പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഏറ്റവും ഒടുവിൽ വാട്‌സാപ്പ് ഉപയോഗിച്ച സമയം കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് കാണാന്‍ സാധിക്കുന്ന ഫീച്ചര്‍ ആണ് ലാസ്റ്റ് സീന്‍ സ്റ്റാറ്റസ്. കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്തവരില്‍നിന്നു ലാസ്റ്റ് സീന്‍ സ്റ്റാറ്റസ് മറച്ചുവെക്കാൻ കമ്പനി നേരത്തെ തന്നെ സൗകര്യമൊരുക്കിയിരുന്നെങ്കിലും തേഡ് പാര്‍ട്ടി ആപ്പുകളുടെ സഹായത്തോടെ ആളുകള്‍ക്ക് വാട്‌സാപ്പ് ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് നിരീക്ഷിക്കാനാകുമായിരുന്നു.

എന്നാൽ ഇത്തരം ആപ്പുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് നൽകുന്നതാണ് പുതിയ അപ്‌ഡേറ്റ്. ഇതോടെ ഇതുവരെ ചാറ്റ് ചെയ്തിട്ടില്ലാത്ത വാട്‌സാപ്പ് അക്കൗണ്ടുകള്‍ക്ക് ഇനിമുതൽ നിങ്ങളുടെ ലാസ്റ്റ് സീന്‍ സ്റ്റാറ്റസും ഓണ്‍ലൈന്‍ സ്റ്റാറ്റസും കാണാന്‍ സാധിക്കില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :