തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വേണ്ട, ഇനി വാട്‌സാപ്പ് ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്റുകള്‍ നേരിട്ട് സ്‌കാന്‍ ചെയ്യാം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 ജനുവരി 2025 (13:12 IST)
ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി മുതല്‍ വാട്‌സാപ്പ് ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്ത് അയക്കാം. നേരത്തെ തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ ആശ്രയിച്ചായിരുന്നു ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാന്‍ സാധിച്ചിരുന്നത്. പുതിയ അപ്‌ഡേഷന്‍ വരുന്നതോടെ സ്‌കാന്‍ ചെയ്ത് പിഡിഎഫ് രൂപത്തില്‍ ഫയലുകള്‍ അയക്കാനാകും

വാട്‌സാപ്പില്‍ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനായി ചാറ്റ് വിന്‍ഡോ തുറന്നതിന് ശേഷം + ബട്ടണില്‍ ടാപ്പ് ചെയ്യുകയാണ് ഇതിനായി ചെയ്യേണ്ടത്. തുടര്‍ന്ന് ഡോക്യുമെന്റില്‍ ടാപ്പ് ചെയ്യുക. അപ്പോള്‍ ഓപ്പണാകുന്ന വിന്‍ഡോയില്‍ സ്‌കാന്‍ ഡോക്യുമെന്റ് ഓപ്ഷന്‍ കാണാനാകും. അതില്‍ ടാപ്പ് ചെയ്താല്‍ ക്യാമറ ഓപ്പണാകും. അതിന് ശേഷം ഏത് ഡോക്യുമെന്റാണോ പകര്‍ത്തേണ്ടത് അത് ക്ലിക്ക് ചെയ്യുക. ഫോട്ടോയെടുത്ത് കഴിഞ്ഞാല്‍ സേവ് ബട്ടണില്‍ ടാപ്പ് ചെയ്താല്‍ സ്‌കാന്‍ ചെയ്ത പേജുകള്‍ പിഡിഎഫ് രൂപത്തിലയക്കാനുള്ള ഓപ്ഷന്‍ കാണാം.


നിലവില്‍ ഐഒഎസ് പതിപ്പില്‍ മാത്രമുള്ള സ്‌കാനിംഗ് ഫീച്ചര്‍ വൈകാതെ തന്നെ ആന്‍ഡ്രോയ്ഡ് ഫോണുകളിലേക്കുമെത്തുമെന്നാണ് കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :